24 മണിക്കൂറും മകന് പിന്നാലെ നടക്കാൻ അമ്മയ്ക്കാകുമോ..? മകൻ കേസിൽപ്പെട്ടാൽ അമ്മയാണോ ഉത്തരവാദി..? രണ്ടു പഫ് മാത്രമേ വലിച്ചുള്ളൂ എന്ന് പറയാൻ മന്ത്രി സജി ചെറിയാന് നാണമില്ലേ..? പ്രതിഭയ്ക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രൻ…!!!

കായംകുളം: മകൻ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ സിപിഎം എംഎൽഎ യു. പ്രതിഭയ്‌ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മകൻ കേസിൽപ്പെട്ടാൽ അമ്മയാണോ ഉത്തരവാദിയെന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു. സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത്. 24 മണിക്കൂറും മകന് പിന്നാലെ നടക്കാൻ അമ്മയ്ക്കാകുമോയെന്നും ശോഭ ചോദിച്ചു. കായംകുളത്ത് ബിജെപി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം. പ്രതിഭ എംഎൽഎയുടെ മകൻ രണ്ടു പഫ് മാത്രമേ വലിച്ചുള്ളൂ എന്ന് പറയാൻ മന്ത്രി സജി ചെറിയാന് നാണമില്ലേയെന്നും ശോഭ ചോദിച്ചു.

‘‘അമ്മയ്ക്കു മക്കളെ പിന്നാലെ നടന്നു നിയന്ത്രിക്കാനാകില്ല. യു.പ്രതിഭ എംഎൽഎയെപ്പോലൊരു പൊതുപ്രവർത്തകയ്ക്ക് ഒട്ടും സാധിക്കില്ല. മകൻ തെറ്റു ചെയ്താൽ അമ്മയാണോ ഉത്തരവാദി? സാംസ്കാരിക മന്ത്രിക്കു സംസ്കാരമില്ലാത്തതിനാലാണു കഞ്ചാവു വലിച്ചതിനെ ന്യായീകരിച്ചത്.’’– ശോഭ പറഞ്ഞു.

ജി.സുധാകരൻ അഴിമതി രഹിതമായി ഭരിച്ച പൊതുമരാമത്ത് വകുപ്പിൽ മുഖ്യമന്ത്രിയും മരുമകനും ചേർന്നു കുടുംബാധിപത്യവും അഴിമതിയും നടത്തുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. കായംകുളത്തു മറ്റു പാർട്ടികളിൽനിന്നു ബിജെപിയിൽ ചേർന്നവരെ സ്വീകരിക്കുന്ന ജനമുന്നേറ്റ സദസ്സിൽ പ്രസംഗിക്കുകയായിരുന്നു ഇരുവരും. സിപിഎം പത്തിയൂർ ലോക്കൽ കമ്മിറ്റിയംഗം സാക്കിർ ഹുസൈൻ ഉൾപ്പെടെ 51 പേരും കോൺഗ്രസിൽനിന്നു 46 പേരും ഉൾപ്പെടെ 218 പേർ ബിജെപിയിൽ ചേർന്നതായി നേതാക്കൾ അവകാശപ്പെട്ടു.

24 മണിക്കൂറും മകന് പിന്നാലെ നടക്കാൻ അമ്മയ്ക്കാകുമോ..? മകൻ കേസിൽപ്പെട്ടാൽ അമ്മയാണോ ഉത്തരവാദി..? രണ്ടു പഫ് മാത്രമേ വലിച്ചുള്ളൂ എന്ന് പറയാൻ മന്ത്രി സജി ചെറിയാന് നാണമില്ലേ..? പ്രതിഭയ്ക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രൻ…!!!

ഇന്ത്യ ഗേറ്റിന്റെ പേര് ‘ഭാരത് മാതാ ദ്വാര്‍’ എന്നാക്കണം; മോദിക്ക് ന്യൂനപക്ഷ മോര്‍ച്ച നേതാവ് ജമാല്‍ സിദ്ദിഖിയുടെ കത്ത്; ഇന്ത്യയുടെ സംസ്‌കാരവുമായി ബന്ധിപ്പിക്കാനും ആഹ്വാനം

പാകിസ്താനെ തോല്‍പ്പിക്കുന്നതോടെ ആരാധകര്‍ ഇന്ത്യന്‍ ടീമിനെ വാനോളം പുകഴ്ത്തും; സീമിംഗ് വിക്കറ്റില്‍ ഇന്ത്യയുടെ ഗതികേട് തുടരും! വീഴ്ച്ച ഗൗതം ഗംഭീറിന്റെ പിഴവല്ല; പ്രതികരിച്ച് മുന്‍ ക്രിക്കറ്റ് മുഹമ്മദ് കൈഫ്

pathram desk 1:
Related Post
Leave a Comment