പിവി ആൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, അറസ്റ്റിനു നീക്കം, നടപടി ആദിവാസി യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് തകർത്ത് സാധന സാമഗ്രികൾ നശിപ്പിച്ച സംഭവത്തിൽ

നിലമ്പൂർ: ആദിവാസി യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് തകർത്ത് സാധന സാമഗ്രികൾ നശിപ്പിച്ച സംഭവത്തിൽ എംഎൽഎ പിവി ആൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, പോലീസിന്റെ കൃത്യനിർവഹണം തടയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പിവി അൻവർ എംഎൽഎ ഉൾപ്പെടെ കണ്ടാലറിയുന്ന 11 പേർക്കെതിരെയാണ് കേസ്. സംഭവത്തിൽ പിവി അൻവർ ഒന്നാംപ്രതിയാണ്. കൂടാതെ പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചെന്നും പോലീസ് എഫ്ഐആറിൽ പരാമർശമുണ്ട്.

ആക്രമണത്തിൽ പിവി അൻവറിനെ അറസ്റ്റുചെയ്യാൻ പോലീസ് നീക്കമുണ്ടെന്നാണ് അറിയുന്നത്. മാത്രമല്ല എംഎൽഎയുടെ വീടിന് മുന്നിൽ വൻപോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വീടനകത്ത് കയറി എംഎൽഎയുമായി സംസാരിക്കുകയാണ്.

ശനിയാഴ്ച രാത്രി കരുളായി ഉൾവനത്തിൽ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ അടച്ചിട്ട നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറി സാധന സാമഗ്രികൾ നശിപ്പിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടായിരിക്കുന്നത്.

മൂന്ന് ദിവസം പൈപ്പിലൂടെ ലഭിച്ചത് ചാണകവും മൂത്രവും കലർന്ന വെള്ളം…!!! കാണാതായ പോത്തിനെ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തിയത് കുടിവെള്ള ടാങ്കിൽ വീണനിലയിൽ… സുരക്ഷാ സംവിധാനങ്ങളില്ലാത്തത് പൊല്ലാപ്പായി…!!!

ജയിലിലിട്ട് എന്നെ ഒരു പക്ഷേ കൊന്നേക്കാം….!!! ജീവന്‍ ബാക്കിയുണ്ടെങ്കില്‍ തിരിച്ചുവന്നിട്ട് ഞാന്‍ കാണിച്ചുകൊടുക്കാം…!!! എംഎൽഎ ആയതുകൊണ്ട് മാത്രം നിയമത്തിന് കീഴടങ്ങുകയാണ്…. ഇല്ലെങ്കില്‍ പിണറായിയല്ല ആര് വിചാരിച്ചാലും എന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ലായിരുന്നു… പി.വി. അൻവർ

വിജയിച്ചാൽ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കും: സ്ത്രീ വിരുദ്ധ പരാമർശവുമായി ബിജെപി നേതാവ്, ബിജെപി നേതൃത്വം പ്രിയങ്കയോട് കൈകൂപ്പി മാപ്പുചോദിക്കണമെന്ന ആവശ്യവുമായി കോൺ​ഗ്രസ്

മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ പാഞ്ഞെത്തിയ കാർ ഇടിച്ചു, പാർക്ക് ചെയ്തിരുന്ന വാഹനയുടമയുടെ അടിയേറ്റ് റോഡിലേക്ക് തലയടിച്ചുവീണ കാഞ്ഞിരമറ്റം സ്വദേശിക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ, മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്

pathram desk 5:
Leave a Comment