ന്യൂഡൽഹി: തന്നെ വിജയപ്പിച്ചാൽ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കുമെന്നു മുൻ എംപിയും ബിജെപി നേതാവുമായ രമേശ് ബിധുരി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കൽക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ രമേശ് ബിധുരിയാണ് വിവാദ പരാമർശം നടത്തിയത്.
ഇതിനിടെ ബിജെപി നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ കോൺഗ്രസും രംഗത്തെത്തി. ബിജെപി സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന് ആരോപിച്ച കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത്, ബിജെപി നേതൃത്വം പ്രിയങ്കയോട് കൈകൂപ്പി മാപ്പുചോദിക്കണമെന്ന് ആവശ്യപ്പെട്ടു.
ബിജെപി നേതാവിന്റേത് വികലമായ മനോനില പ്രതിഫലിപ്പിക്കുന്നതാണു പരാമർശമെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. അതിനിടെ, നടിയും എംപിയുമായ ഹേമ മാലിനിക്കെതിരെ ലാലു പ്രസാദ് യാദവ് നടത്തിയ പരാമർശം ഓർമിപ്പിച്ച് ന്യായീകരണവുമായി രമേശ് ബിധുരി രംഗത്തെത്തി.
ഹേമ മാലിനിക്കെതിരായ പരാമർശത്തിൽ ലാലു പ്രസാദ് യാദവിനെ ഒറ്റപ്പെടുത്താത്തവർ എങ്ങനെയാണ് തന്നെ ചോദ്യം ചെയ്യുകയെന്നും നേട്ടങ്ങളുടെ പട്ടിക നോക്കിയാൽ പ്രിയങ്കാ ഗാന്ധിയേക്കാൾ എത്രയോ മുകളിലാണു ഹേമ മാലിനിയെന്നും ബിധുരി പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളിൽ ഒൻപതുപേരെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു, പ്രതികളിലെത്തുന്നതിനു തൊട്ടുമുൻപ് ജയിലിനു മുന്നിൽ പി ജയരാജൻ, വാഹനത്തിൽ നിന്നിറങ്ങാതെ മടക്കം
Leave a Comment