പ്രണയം വിലക്കിയിട്ടും കാണാനെത്തിയ കാമുകനെയും മകളേയും കുടുംബം വിഷം നൽകി കൊലപ്പെടുത്തി. പുതുവർഷ രാവിൽ ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മിഥുൻ കുശ്‌വാഹ (22), കാമിനി സാഹു (19) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ അച്ഛനെയും അമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
സംഭവം ഇങ്ങനെ: ലളിത്പൂർ പോലീസ് സ്‌റ്റേഷന് പരിധിയിലെ ജഖൗര മേഖലയിലെ ബിഘ ഗ്രാമത്തിലാണ് സംഭവം. ലളിത്പൂർ പോലീസ് സൂപ്രണ്ട് (എസ്പി) മുഹമ്മദ് മുഷ്താഖ് പറയുന്നതനുസരിച്ച്, സാഹുവിൻ്റെ കുടുംബം കുശ്വാഹയുമായുള്ള യുവതിയുടെ ബന്ധം അംഗീകരിച്ചില്ല. മാത്രമല്ല കുശ്വാഹയുടെ കുടുംബവും ഇരുവരും ഒന്നിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല.
എന്നാൽ ഇരുവരും തങ്ങളുടെ പ്രണയത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതോടെ പഞ്ചായത്ത് വിളിച്ചു ചേർക്കുകയും സാഹു വിവാഹം കഴിക്കുന്നത് വരെ കുശ്വാഹയോട് ഗ്രാമത്തിൽ നിന്ന് മാറി നിൽക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതോടെ കുശ്‌വാഹ തൻ്റെ അമ്മാവനോടൊപ്പം ഗ്രാമത്തിന് പുറത്ത് താമസിക്കാൻ തുടങ്ങി. എന്നാൽ രാത്രിയിൽ സാഹുവിനെ അവളുടെ വീട്ടിലെത്തി കാണുമായിരുന്നു. മാത്രമല്ല സാഹുവിൻ്റെ കുടുംബത്തിന് കുശ്‌വാഹയുടെ പതിവ് സന്ദർശനങ്ങളെക്കുറിച്ച് അറിയാമായിരുന്നു.
മൂന്നര കൊല്ലത്തിനിടെ കേരളത്തിലെ ജനങ്ങൾക്ക് എന്ത് ചുക്കാണ് വനം മന്ത്രി ചെയ്തത്?, ജവനംമന്ത്രിയെ മാറ്റാത്തത് എന്തുകൊണ്ട്? തോമസ് കെ തോമസ് വനം മന്ത്രിയായാൽ വനംനിയമ ഭേദഗതി ബില്ലിൽ ഒപ്പിടില്ലെന്ന് പിണറായിക്കറിയാം- പിവി അൻവർ
പുതുവർഷത്തിൽ അർദ്ധരാത്രിയിൽ ജന്മദിനം ആഘോഷിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇതിനായി കുശ്‌വാഹ സാഹുവിനെ സന്ദർശിക്കുന്നതിനിടെ സാഹുവിൻ്റെ വീട്ടുകാർ യുവാവിനെ പിടികൂടി കൈകൾ ബന്ധിച്ച് നിർബന്ധിച്ച് വിഷം കുടിക്കുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
കൊലപാതകം നേരിൽ കണ്ട യുവതി വിവരം പോലീസിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ വീട്ടുകാർ അവളെ നിർബന്ധിച്ച് വിഷം കുടിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ആത്മഹത്യയായി ചിത്രീകരിക്കാനുമായി യുവാവിന്റെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി. യുവതിയുടെ മൃതദേഹം വീടിനു പിന്നിൽ തള്ളിയതായും എസ്പി പറഞ്ഞു.
തുടർന്ന് പുതുവർഷം രാവിലെ കുടുംബം അവളെ കാണാതായതായി സമീപവാസികളോട് പറയുകയും ഗ്രാമവാസികളുമായി ചേർന്ന് അവൾക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇരുവരുടെയും മൃതദേഹങ്ങൾ ഗ്രാമവാസികൾ കണ്ടതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ആത്മഹത്യയാണെന്ന് ആദ്യം സംശയിച്ചുവെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇരുവരേയും വിഷം നൽകി കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ അച്ഛൻ സുനിൽ സാഹു, അമ്മ രാംദേവി സാഹു, അമ്മാവൻ ദേശ്‌രാജ് സാഹു എന്നിവരെ പ്രതികളാക്കി കേസെടുത്തതായി എസ്പി പറഞ്ഞു.
Leave a Comment