കിണറിനു പിന്നിൽ പതിയിരുന്ന പ്രതികൾ ആയുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്തി, റിജിത്ത് വധക്കേസിൽ 9 ബിജെപി- ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം, വിധി 19 വർഷത്തിനു ശേഷം

തലശേരി: കണ്ണൂർ കണ്ണപുരം ചുണ്ടയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അലിച്ചി ഹൗസിൽ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കു ജീവപര്യന്തം ശിക്ഷ. അഡിഷനൽ സെഷൻസ് കോടതി ജഡ്ജി റൂബി കെ. ജോസാണു ശിക്ഷ വിധിച്ചത്.

2005 ഒക്ടോബർ മൂന്നിനു രാത്രിയാണു റിജിത്ത് കണ്ണപുരം ചുണ്ട തച്ചങ്കണ്ടിയിൽ ക്ഷേത്രത്തിനു സമീപം കൊല്ലപ്പെട്ടത്. ആർഎസ്എസ് ശാഖ നടത്തുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിനു ശേഷം ക്ഷേത്രത്തിനടുത്തു കിണറിന്റെ പിന്നിൽ പതിയിരുന്ന പ്രതികൾ ആയുധങ്ങളുമായി റിജിത്തിനെ ആക്രമിച്ചെന്നാണു പ്രോസിക്യൂഷൻ കേസ്.

കണ്ണപുരം ചുണ്ട വയക്കോടൻ വീട്ടിൽ വിവി സുധാകരൻ (56), കോത്തില താഴെവീട്ടിൽ ജയേഷ് (39), ചാങ്കുളത്ത് പറമ്പിൽ സിപി രഞ്ജിത്ത് (42), പുതിയപുരയിൽ പിപി അജീന്ദ്രൻ (50), ഇല്ലിക്കവളപ്പിൽ ഐവി അനിൽകുമാർ (51), പുതിയപുരയിൽ പിപി രാജേഷ്, കണ്ണപുരം ഇടക്കേപ്പുറം വടക്കേ വീട്ടിൽ വിവി ശ്രീകാന്ത് (46), സഹോദരൻ വിവി ശ്രീജിത്ത്‌ (42), തെക്കേവീട്ടിൽ ടിവി ഭാസ്കരൻ (62) ജീവപര്യന്തം ശിക്ഷ വിധിച്ചത്. മൂന്നാം പ്രതി കോത്തില താഴെവീട്ടിൽ അജേഷ് വിചാരണയ്ക്കു മുൻപു മരിച്ചിരുന്നു.

പ്രതികൾ കൊലപാതകം, വധശ്രമം എന്നിവയിൽ കുറ്റക്കാരാണെന്നു കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. 6 പ്രതികൾ ആയുധം കൈവശം വയ്ക്കൽ വകുപ്പു പ്രകാരവും കുറ്റക്കാരാണ്. കേസിൽ കഴിഞ്ഞ 19 വർഷത്തിനിടെ 5 ജഡ്ജിമാരാണു കേസിൽ വാദം കേട്ടത്.
വിമാനയാത്രികർക്കു ഇനി കയ്യിൽ കരുതാവുന്നത് ഒരു ബാ​ഗ് മാത്രം, നിയന്ത്രണങ്ങൾ ശക്തമാക്കി ബിസിഎഎസ്, ഇക്കോണമി /പ്രീമിയം ഇക്കോണമി ക്ലാസിൽ ബാ​ഗ് ഭാരം ഏഴു കിലോഗ്രാമിൽ കൂടരുത്, ബിസിനസ്/ഫസ്റ്റ് ക്ലാസിൽ ഭാര പരിധി 10 കിലോഗ്രാം, മേയ് രണ്ടു മുതൽ പ്രാബല്യത്തിൽ

pathram desk 5:
Leave a Comment