വാഹനാപകടത്തിൽ ഗുരുതരമായ പരുക്കേറ്റതിന് ശേഷം സിനിമയിൽ നിന്ന് ഏറെനാളുകളായി വിട്ടുനിൽക്കേണ്ടി വന്ന അതുല്യനായ കലാകാരനാണ് നടൻ ജഗതി ശ്രീകുമാർ. മലയാള സിനിമയിൽ ക്യാരക്റ്റർ- കോമഡി റോളുകളിൽ അദ്ദേഹമുണ്ടാക്കിയ വിടവ് നികത്താൻ ഇനിയുമാർക്കും സാധിച്ചിട്ടില്ലെന്നത് നഗ്നമായ സത്യമാണ്. ആരാധകരെല്ലാം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലായിരുന്നു ഇക്കാലമത്രെയും. 2022 ൽ സിബിഐ 5- ദി ബ്രെയ്ൻ എന്ന ചിത്രത്തിൽ ജഗതി മുഖം കാണിച്ചിരുന്നുവെങ്കിലും പിന്നീട് അഭ്രപാളിയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.
എന്നാൽ ഇപ്പോഴിതാ കിടിലൻ മേക്കോവറിൽ ജഗതി ശ്രീകുമാർ മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ‘വല’ എന്ന ചിത്രത്തിലെ പ്രൊഫസർ അമ്പിളി അഥവാ അങ്കിൾ ലൂണാർ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ലുക്ക് പോസ്റ്റർ ഇതിനകം സിനിമാ ഗ്രൂപ്പുകളിൽ വൈറലായിക്കഴിഞ്ഞു. ജഗതി ശ്രീകുമാറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 2025 ൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം സോംബി ത്രില്ലർ വിഭാഗത്തിൽ പെടുന്നു.
വീൽ ചെയറിലിരിക്കുന്ന, പാറിപ്പറന്ന നരച്ച തലമുടിയും കറുത്ത കണ്ണടയുമായി, സ്യൂട്ട് ധരിച്ച് അടിമുടി പുതുമയുള്ള ലുക്കിലാണ് ചിത്രത്തിൽ ജഗതി ശ്രീകുമാർ എത്തുക. ഗഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു ജോണര്‍ പരിചയപ്പെടുത്തിക്കൊടുത്ത സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമാണ് വല. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ ഗഗനചാരിക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാ പശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് വല എന്ന പുതിയ ചിത്രമെത്തുന്നത്.
ഭൂമിയില്‍ നിന്നും പുറത്തേക്ക് വളര്‍ന്ന നിലയിലുള്ള ചുവപ്പന്‍ പേശികളുമായാണ് വലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ രസകരമായ അനൗണ്‍സ്‌മെന്റ് വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഗോകുല്‍ സുരേഷും അജു വര്‍ഗീസും ഭാഗമായ ഈ അനൗണ്‍സ്‌മെന്റ് വീഡിയോ വലയെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. കോമഡി കൂടി കലര്‍ന്നായിരിക്കും മലയാളത്തിന്റെ സോംബികള്‍ എത്തുക എന്ന സൂചനയായിരുന്നു ഈ വീഡിയോ നല്‍കിയത്.
ദ്വയാർഥ പ്രയോഗം നടത്തി ഒരു വ്യക്തി അപമാനിക്കാൻ ശ്രമിക്കുന്നു, ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്നറിയിച്ചതോടെ മനഃപൂർവം സമൂഹമാധ്യമങ്ങളിൽ തന്റെ പേര് വലിച്ചിഴയ്ക്കുന്നു- ഹണി റോസ്