കൗമാരം കലിപ്പിലാണ്! ഫ്‌ളാറ്റ് സമുച്ചയത്തിലെ കുട്ടികള്‍ തമ്മില്‍ അടി…, പടക്കമെറിഞ്ഞ് മറുപടി…!! പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ കസ്റ്റഡിയില്‍

അയ്യന്തോള്‍ : തൃശൂര്‍ പുല്ലഴയില്‍ ഫ്‌ളാറ്റിലേക്ക് അജ്ഞാതര്‍ പടക്കമെറിഞ്ഞു. ഫ്‌ളാറ്റിന്റെ വാതിലുകള്‍ക്കുള്‍പ്പടെ പടക്കമേറില്‍ കേടുപാടുകള്‍ സംഭവിച്ചു. ഇന്നു പുലര്‍ച്ചെയാണ് പുല്ലഴിയിലെ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിന്റെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ പടക്കമേറുണ്ടായത്. ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഒന്നാം നിലയിലുള്ള എ.സുശീല്‍കുമാറിന്റെ ഫ്‌ളാറ്റിലേക്കാണ് അജ്ഞാതര്‍ പടക്കമെറിഞ്ഞത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടുകാര്‍ എഴുനേറ്റു വരുന്‌പോഴേക്കും എറിഞ്ഞവര്‍ രക്ഷപ്പെട്ടിരുന്നു.

മൂന്നുപേര്‍ സംഭവസ്ഥലത്തു നിന്ന് ഓടിപ്പോകുന്നത് കണ്ടതായി പ്രദേശവാസികള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. പടക്കമാണോ ബോംബുപോലുള്ള സ്‌ഫോടകവസ്തുക്കളാണോ എന്ന കാര്യം ഫോറന്‍സിക് പരിശോധനയിലേ വ്യക്തമാവുകയുള്ളു. ആക്രമണത്തിന്റെ ഉദ്ദേശ്യവും വ്യക്തമല്ല. വെസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി.

പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ കസ്റ്റഡിയില്‍

പുല്ലഴിയില്‍ ഫ്‌ളാറ്റിലേക്ക് പടക്കമെറിഞ്ഞ സംഭവത്തില്‍ വെസ്റ്റ് പോലീസ് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മൂന്നുപേരുണ്ടെന്നാണ് സൂചന. പിടിയിലായ കുട്ടികളും പുല്ലഴി ഫ്‌ളാറ്റ് സമുച്ചയത്തിലെ മറ്റൊരു ഫ്‌ളാറ്റിലെ കുട്ടികളുമായി തര്‍ക്കമുണ്ടായിരുന്നതായും അതിന്റെ വൈരാഗ്യത്തില്‍ പടക്കമെറിഞ്ഞപ്പോള്‍ ഫ്‌ളാറ്റ് മാറിയതാണെന്നുമാണ് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിന് മനസിലായിരിക്കുന്നത്. ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും.
ഒരാള്‍കൂടി പിടിയിലാകാനുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

നിരോധനാജ്ഞ ലംഘിച്ച നടി ഖുശ്ബു അറസ്റ്റിലായി…!! ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചതിനാണ് മഹിളാ മോർച്ച സംഘത്തെ അറസ്റ്റ് ചെയ്തത്…!!!

എത്ര ശിക്ഷ ലഭിച്ചാലാണ് സിപിഎം നേതാക്കള്‍ കൊലവാള്‍ താെഴ വെക്കാൻ തയ്യാറാവുക..? ടി.പി വിധത്തിനുശേഷം പാർട്ടി നേതാക്കള്‍ വീണ്ടും കൊലപാതകത്തിനിറങ്ങി…!! പെരിയ ഇരട്ടക്കൊലക്കേസ് വിധിയിൽ കെ.കെ. രമയുടെ പ്രതികരണം….

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7