സുരേഷ് ഗോപി വിചാരിച്ചാലും രക്ഷയില്ല; കേന്ദ്രത്തിന്റെ വെടിക്കെട്ട് നിയന്ത്രണങ്ങള്‍ക്ക് എതിരേ ദേവസ്വങ്ങള്‍ ഹൈക്കോടതിയില്‍; വിജ്ഞാപനം റദ്ദാക്കണം; പിന്നില്‍ ശിവകാശി ലോബിയെന്നും ആരോപണം

തൃശൂര്‍: വെടിക്കെട്ട് നിയന്ത്രണത്തിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഗസറ്റിലെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ആവശ്യം. തിരുവമ്പാടി, പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനു പിന്നാലെയാണു നടപടി.

കേന്ദ്ര സര്‍ക്കാരിന്റെ കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡ്രസ്ട്രീസ് വകുപ്പ് ഒക്‌ടോബര്‍ 11ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നും 2008ലെ എക്‌സ്‌പ്ലോസീവ് നിയമത്തിനു വിരുദ്ധമാണു പുതിയ വിജ്ഞാപനമെന്നും പുതുതായി നിര്‍ദേശിച്ച വ്യവസ്ഥകളും നടപടിക്രമങ്ങളും നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വെടിക്കെട്ടു സംബന്ധിച്ച നിയമഭേദഗതികള്‍ക്കു പിന്നില്‍ ശിവകാശി ലോബിയാണെന്ന ആരോപണവുമായി നേരത്തേ ഇരുദേവസ്വങ്ങളും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടണമെന്നും ആവശ്യപ്പെട്ടു. മൂന്നിനും അഞ്ചിനും നടക്കുന്ന വേല ആഘോഷങ്ങളുടെ വെടിക്കെട്ടുകള്‍ക്ക് എഡിഎം പുതിയ വിജ്ഞാപനം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചതോടെയാണു ദേവസ്വങ്ങള്‍ ആരോപണങ്ങള്‍ക്കു മൂര്‍ച്ച കൂട്ടിയത്. പരമ്പരാഗത വെടിക്കെട്ട് ഒഴിവാക്കി ശിവകാശി ഇനങ്ങള്‍ പൊട്ടിക്കാന്‍ ശിവകാശി ലോബി പണം വാഗ്ദാനം ചെയ്‌തെന്നു പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷും തൃശൂര്‍ പൂരം ഒതുക്കാനുള്ള ടെസ്റ്റ് ഡോസാണിതെന്നു തിരുവമ്പാടി സെക്രട്ടറി കെ. ഗിരീഷ് കുമാറും ആരോപിച്ചു.

നയാപൈസ ചെലവില്ലാതെ കോടികൾ വാരി…!!! 2 കസേരകളും മേശയും മാത്രം…!! മേപ്പാടിയിലെ ചെറിയ കടമുറിയിലെ തട്ടിക്കൂട്ട് സ്ഥാപനം..!! 12,000 നര്‍ത്തകര്‍ക്ക് ഗിന്നസ് റെക്കോർഡ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത മൃദംഗവിഷനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്…!!! തട്ടിപ്പ് പുറത്തറിഞ്ഞത് എംഎൽഎ അപകടത്തിൽപെട്ടത് കൊണ്ട് മാത്രം…!!!

സ്‌ഫോടകവസ്തു നിയമവുമായി ബന്ധപ്പെടുത്തി 35 തരം ഭേദഗതികളുമായി ഇറങ്ങിയ അസാധാരണ വിജ്ഞാപനത്തിലെ അഞ്ചു നിയന്ത്രണങ്ങള്‍ പൂരം വെടിക്കെട്ട് നടത്തിപ്പ് അസാധ്യമാക്കുമെന്നു ജനപ്രതിനിധികളും നേരത്തേ വ്യക്തമാക്കിയിരുന്നു. പുതിയ സ്‌ഫോടകവസ്തു നിയമ പ്രകാരം വെടിക്കെട്ട് പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മില്‍ 200 മീറ്റര്‍ അകലമാണ് വേണ്ടത്. എന്നാല്‍ വേല വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ദൂരം 78 മീറ്റര്‍ മാത്രമാണെന്നതാണ് അനുമതി നിഷേധിക്കാനുള്ള പ്രധാന കാരണം.

ദിവ്യ ഉണ്ണി അടക്കമുള്ളവരെ ചോദ്യം ചെയ്തേക്കും..!!! സംഘാടകരായ മൂന്ന് പേർ അറസ്റ്റിൽ…!!! ഇവൻ്റ് മാനേജ്‌മെൻറ് ഉടമ ഒളിവിൽ…, രക്ഷിതാക്കളെ പറ്റിച്ച് വ്യാപകമായി പണപ്പിരിവ് നടത്തിയവരും കുടുങ്ങും…!! ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത് 43 പോലീസുകാർ മാത്രം..!! അന്വേഷണം വ്യാപിപ്പിക്കുന്നു…!!

കുന്നംകുളത്ത് വയോധികയെ കഴുത്തറുത്തു കൊന്നു; കൊലപാതകം മോഷണ ശ്രമത്തിനിടെ; ചോരയില്‍ കുളിച്ച കത്തിയുമായി മിനുട്ടുകള്‍ക്ക് അകം യുവാവ് അറസ്റ്റില്‍

pathram desk 6:
Leave a Comment