നയാപൈസ ചെലവില്ലാതെ കോടികൾ വാരി…!!! 2 കസേരകളും മേശയും മാത്രം…!! മേപ്പാടിയിലെ ചെറിയ കടമുറിയിലെ തട്ടിക്കൂട്ട് സ്ഥാപനം..!! 12,000 നര്‍ത്തകര്‍ക്ക് ഗിന്നസ് റെക്കോർഡ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത മൃദംഗവിഷനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്…!!! തട്ടിപ്പ് പുറത്തറിഞ്ഞത് എംഎൽഎ അപകടത്തിൽപെട്ടത് കൊണ്ട് മാത്രം…!!!

കൽപറ്റ: കൊച്ചിയിൽ സംഘടിപ്പിച്ച ‘മൃദംഗനാദം’ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷൻ തട്ടിക്കൂട്ട് സ്ഥാപനമെന്ന് വിവരം. ഇവരുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് സ്റ്റേജിൽനിന്ന് വീണു പരുക്കേറ്റത്. കൊച്ചിയില്‍ 12,000 നര്‍ത്തകര്‍ക്കു ഗിന്നസ് റെക്കോർഡ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത മൃദംഗവിഷന്‍ പ്രവര്‍ത്തിക്കുന്നതു വയനാട് മേപ്പാടിയിലെ ചെറിയ കടമുറിയിലാണ്. മേപ്പാടി ടൗണിലെ പോസ്റ്റോഫിസ് ബിൽഡിങ് എന്നറിയപ്പെടുന്ന ജ്യോതിസ് കോംപ്ലക്സിലാണ് ഈ കടമുറി.

സ്ഥാപനത്തിനു പുറത്ത് ആകെയുള്ളതു മൃദംഗവിഷൻ എന്നെഴുതിയ ബോർഡ് മാത്രം. 2 പേർ വല്ലപ്പോഴും ഓഫിസിൽ വരാറുണ്ടെന്നു സമീപത്തെ വ്യാപാരികൾ പറഞ്ഞു. മാഗസിൻ നിർമാണമാണെന്നാണ് ഇവർ പറഞ്ഞതെന്നും വ്യാപാരികൾ വ്യക്തമാക്കി. 2 വർഷത്തിലധികമായി സ്ഥാപനം ഇവിടെയുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും വ്യാപാരികൾ പറഞ്ഞു. റിഖോഷ് കുമാറാണ് മുറി വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നും ഇയാൾ വല്ലപ്പോഴും വരാറുണ്ടെന്നും കെട്ടിട ഉടമ അറിയിച്ചു.

2 കസേരകളും മേശയും മാത്രമാണ് ഓഫിസിലുള്ളത്. പഴയ നിർമാണ സാധനങ്ങൾ കൂട്ടിയിട്ട നിലയിലാണ്. മൃദംഗവിഷൻ ഇത്തരം വലിയ പരിപാടികൾ സംഘടിപ്പിക്കുന്നതിെനക്കുറിച്ചു നാട്ടുകാർക്ക് അറിയില്ല. പഞ്ചായത്ത് അധികൃതർക്കും സ്ഥാപനത്തെക്കുറിച്ച് ധാരണയില്ല.

‘മൃദംഗനാദ’ത്തിനു പിന്നിൽ നയാപൈസ ചെലവില്ലാതെ കോടികൾ വാരാനുള്ള കൗശലമെന്നും സംശയം ഉയരുന്നുണ്ട്. നൃത്തപരിപാടിയിൽ പങ്കെടുത്തവരിൽനിന്ന് പണം വാങ്ങുകയും അങ്ങനെ എത്തിയവരെ ചേർത്ത് സംഘനൃത്തം നടത്തി ഗിന്നസ് ബുക്കിൽ പേരു വരുത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ സംഘാടകർ ചെയ്തത്. സംസ്ഥാനത്തെ മികച്ച കമ്പനികളിൽനിന്നു സ്പോൺസർഷിപ് ഇനത്തിലും നല്ല തുക കൈപ്പറ്റി എന്നാണ് സൂചന.

വളരെ ലളിതമായിരുന്നു സംഘാടകരുടെ പദ്ധതി. സംസ്ഥാനത്തുടനീളമുള്ള നൃത്താധ്യാപകരെ വലിയൊരു നൃത്തപരിപാടി സംഘടിപ്പിക്കുന്ന കാര്യമറിയിക്കുന്നു. പതിനായിരത്തിലേറെ പേരെ അണിനിരത്തി തമിഴ്‌നാട് സ്വന്തമാക്കിയ ഗിന്നസ് റെക്കോർഡ് കേരളത്തിനു കിട്ടുന്നതിനു വേണ്ടി ഭരതനാട്യം അഭ്യസിക്കുന്ന കുട്ടികളെ അയയ്ക്കണം, ഗിന്നസ് റെക്കോർഡ് നേടിയ സംഘത്തിൽ ഉണ്ടായിരുന്നു എന്ന സർട്ടിഫിക്കറ്റ് ഇവർക്കു നൽകും എന്നതായിരുന്നു ഓഫർ. നല്ല കാര്യമെന്നു കേട്ടതോടെ മിക്കവരും സമ്മതിച്ചു. സംഘാടകർ ഒരു കാര്യം കൂടി അറിയിച്ചു, പങ്കെടുക്കുന്ന കുട്ടികൾ ചെറിയ തുക റജിസ്ട്രേഷൻ ഫീസായി നൽകണം. നൃത്താധ്യാപകർ ഇക്കാര്യം ശിഷ്യരുടെ മാതാപിതാക്കളെ അറിയിച്ചു. മക്കൾക്കു ചെറിയ പ്രായത്തിൽ ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ അവസരം കിട്ടുന്നതിന്റെ പേരിൽ എല്ലാവരും സമ്മതിച്ചു.

പിന്നെയാണു സംഘാടകർ റജിസ്ട്രേഷൻ ഫീസ് വെളിപ്പെടുത്തിയത്. 2000 രൂപ മുതൽ 5000 രൂപ വരെയാണ് റജിസ്ട്രേഷന് മാത്രം വേണ്ടത്. 1000 രൂപ മുതൽ 1600 രൂപ വരെ ഭരതനാട്യത്തിനുള്ള വസ്ത്രങ്ങൾക്കു വേണം. മേയ്ക്അപ് അടക്കമുള്ള ബാക്കി ചെലവുകൾ പങ്കെടുക്കുന്നവർ വഹിക്കണം. ഇതിനു പുറമെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ളവർ അവിടെനിന്ന് കൊച്ചിയിലേക്ക് വന്നു പോകാനും താമസിക്കാനുമുള്ള ചെലവുകളും സ്വന്തമായി എടുക്കണം. മാതാപിതാക്കൾക്കു സ്റ്റേഡിയത്തിൽ കയറി മക്കളുടെ നൃത്തം കാണമെങ്കിൽ പ്രത്യേകം ടിക്കറ്റെടുക്കണമെന്നും നിർദേശിച്ചു. 149, 299 എന്നിങ്ങനെ 2 ടിക്കറ്റുകളാണ് എടുക്കേണ്ടിയിരുന്നത്.

സംഘാടകരായ മൃദംഗവിഷന്‍ നൃത്തപരിപാടി സംഘടിപ്പിക്കാൻ തീരുമാനിക്കുന്നു, ഇത് ഇവന്റ് മാനേജ്മെന്റ് കമ്പനിയെ അറിയിക്കുന്നു, ഈ കമ്പനി മന്ത്രിയും എംപിയും എംഎൽഎയും സിറ്റി പൊലീസ് കമ്മീഷണറും അടക്കമുള്ളവരെ ക്ഷണിക്കുന്നു, സ്റ്റേഡിയം ബുക് ചെയ്യുന്നു. പരിപാടിയുടെ നടത്തിപ്പിനും സുരക്ഷാ കാര്യങ്ങൾക്കുമായി ചെലവാകുക ഏതാനും ലക്ഷങ്ങൾ മാത്രം. സംഘാടകർക്കു പണം അങ്ങോട്ടു നൽകിയും സ്വന്തം ചെലവിലും സ്റ്റേഡിയത്തിൽ വന്ന് നർത്തകർ നൃത്തം ചെയ്തു പോകുമ്പോൾ സംഘാടർക്കു ലഭിക്കുന്നതു കോടിക്കണക്കിനു രൂപ. ഒപ്പം ഗിന്നസ് റെക്കോർഡും. പ്രമുഖ ബ്രാന്‍ഡുകളിൽനിന്ന് ലഭിക്കുന്ന സ്പോൺസർഷിപ് വരുമാനം വേറെ.

കളികള്‍ക്കുള്ളിലെ കളികള്‍! സിറിയയില്‍ ബാഷര്‍ അല്‍ അസദുമായി ഇസ്രായേല്‍ സൈന്യത്തിന് ഹോട്ട്-ലൈന്‍ ബന്ധം; വാട്‌സ് ആപ്പ് വഴി സന്ദേശങ്ങള്‍ നല്‍കിയത് ‘മൂസ’; സിറിയ- ഇറാന്‍ ബന്ധം വിഛേദിക്കാന്‍ നീക്കമുണ്ടായി

2 കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് 15,000 രൂപയോളം ചെലവ് വന്ന മാതാപിതാക്കളുണ്ട്. കൊച്ചിയിലെത്തിയ ഇവരെ സ്റ്റേഡിയത്തിലേക്കു കൊണ്ടുപോകുമ്പോൾ 4 മണിക്കൂറോളം ബസിൽ ഇരുത്തിയെന്നും പരാതി ഉയർന്നു. ഏതു വിധത്തിലാണ് 12,000 ആളുകളെ ഏകോപിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ തുടക്കത്തിൽ അനിശ്ചിതത്വം ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുണ്ട്. ഒരേ വാതിലിൽ കൂടിയാണ് ഇത്രയും പേരെ മൈതാനത്തേക്ക് കയറ്റിയതും തിരിച്ചിറക്കിയതും. ഉമ തോമസിനുണ്ടായ അപകടത്തിനു പുറമെ വലിയ അപകടങ്ങൾക്കുവരെ സാധ്യതയുണ്ടായിരുന്നത്ര സുരക്ഷാ വീഴ്ചയാണ് ഇവിടെ സംഭവിച്ചതെന്നാണു വിലയിരുത്തൽ.

ഞായറാഴ്ച വൈകിട്ടാണ് കലൂർ ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെ 15 അടി ഉയരത്തിലുള്ള ഗാലറിയിലെ വേദിയിൽനിന്ന് വീണ് ഉമ തോമസിനു ഗുരുതരമായി പരുക്കേറ്റത്.

ദിവ്യ ഉണ്ണി അടക്കമുള്ളവരെ ചോദ്യം ചെയ്തേക്കും..!!! സംഘാടകരായ മൂന്ന് പേർ അറസ്റ്റിൽ…!!! ഇവൻ്റ് മാനേജ്‌മെൻറ് ഉടമ ഒളിവിൽ…, രക്ഷിതാക്കളെ പറ്റിച്ച് വ്യാപകമായി പണപ്പിരിവ് നടത്തിയവരും കുടുങ്ങും…!! ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത് 43 പോലീസുകാർ മാത്രം..!! അന്വേഷണം വ്യാപിപ്പിക്കുന്നു…!!

കേരളം മിനി പാക്കിസ്ഥാൻ…!!! അതുകൊണ്ടാണ് രാഹുലും പ്രിയങ്കയും ജയിച്ചത്…!! അവർക്ക് വോട്ട് ചെയ്തവരെല്ലാം ഭീകരരാണ്…!! 12,000 ഹിന്ദു പെൺകുട്ടികളെ ഹൈന്ദവ പ്രവർത്തകർ രക്ഷിച്ചെന്നും ബിജെപി മന്ത്രി

Mridanganaadam Event: Allegations suggest a meticulously planned scam to amass significant funds via a Guinness World Record dance performance

pathram desk 1:
Related Post
Leave a Comment