കുന്നംകുളം∙ തൃശൂർ കുന്നംകുളത്ത് വയോധിക കൊല്ലപ്പെട്ട നിലയിൽ. നാടൻചേരി വീട്ടിൽ സിന്ധു (55) ആണ് കൊല്ലപ്പെട്ടത്. കഴുത്തറുത്താണ് കൊലപാതകം. മോഷണശ്രമത്തിനിടെ സിന്ധുവിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണു സംശയം. രാത്രി 8 മണിയോടെയാണു സംഭവം. പ്രതിയെ നാട്ടുകാർ പിടികൂടി. മുതുവറ സ്വദേശി കണ്ണനാണ് പിടിയിലായത്. ഇയാളെ പൊലീസിന് കൈമാറി.
സിന്ധുവിന്‍റെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. വൈകിട്ട് ഏഴുമണിയോടെ ഭര്‍ത്താവ് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു സിന്ധു.
Leave a Comment