തൊടുപുഴ: അച്ഛനും രണ്ടാനമ്മയും ചേർന്ന് നാലര വയസുകാരൻ ഷെഫീഖിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഇരുവർക്കും ശിക്ഷ വിധിച്ച് കോടതി. കേസിൽ ഒന്നാം പ്രതിയായ പിതാവ് ഷെരീഫിന് ഏഴുവർഷം തടവാണ് വിധിച്ചിരിക്കുന്നത്. ഇയാൾക്ക് അൻപതിനായിരം രൂപ പിഴയും ചുമത്തി. രണ്ടാം പ്രതി അനീഷയ്ക്ക് 10 വർഷം കഠിനതടവുമാണ് ശിക്ഷ. ഇടുക്കി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.
2013 ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവും രണ്ടാനമ്മയും ചേർന്ന് അതിക്രൂരമായാണ് ഷെഫീഖ് എന്ന അഞ്ചുവയസുകാരനെ ഉപദ്രവിച്ചത്. കുറ്റകൃത്യം നടന്ന് 11 വർഷത്തിന് ശേഷമാണ് ശിക്ഷാ വിധി വന്നത്. മെഡിക്കൽ തെളിവുകളും സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു പ്രോസിക്യൂഷൻ വാദം. ജുവനൈൽ ജസ്റ്റിസ് ആക്ട്, വധശ്രമം ഉൾപ്പെടെ പ്രതികൾക്കെതിരെ ചുമത്തിയിരുന്നു.
അഞ്ചുവയസുകാരൻ ഷെഫീഖ്, അച്ഛൻ കുമളി ഒന്നാംമൈൽ പുത്തൻപുരയ്ക്കൽ ഷെരീഫും രണ്ടാനമ്മ അനീഷയും ചേർന്ന് കുഞ്ഞിനെ ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു. ക്രൂരമായ മർദ്ദനത്തെ തുടർന്ന് കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ ഷഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും, തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളർച്ചയെ സാരമായി ബാധിച്ചു.
151 മുറിവുകളാണ് കൊച്ചു ഷഫീഖിന്റെ ശരീരത്തിലാകമാനം ഡോക്ടർമാർ കണ്ടെത്തിയത്. ഇരുമ്പുകമ്പി ചൂടാക്കി ദേഹമാസകലം പൊള്ളിച്ചു, എല്ല് പൊടിഞ്ഞുപോകും വിധമുള്ള മർദനം, മലദ്വാരത്തിൽ കമ്പികയറ്റി, തിളച്ചവെള്ളമൊഴിച്ച് ദേഹം പൊള്ളിച്ചു, മുമ്പും ഇരുവരും കുട്ടിയെ ഉപദ്രവിക്കുമായിരുന്നുവെന്ന് രണ്ടാം പ്രതിയുടെ അമ്മ മൊഴി നൽകിയിട്ടുണ്ട്.
ദുർമന്ത്രവാദമല്ല, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്, വീണ്ടും ഗർഭിണിയായതോടെ ആറുവയസുകാരി ബാധ്യതയാകുമോയെന്ന സംശയം, ആദ്യ ഭാര്യ വിളിച്ച് കുഞ്ഞിനെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടതോടെ ഭർത്താവിനെ നഷ്ടപ്പെടുമോയെന്ന ഭയവും കൊലയ്ക്കു പിന്നിൽ
കുട്ടിക്ക് അപസ്മാരം ഉണ്ടായിരുന്നെന്നു കട്ടിലിൽനിന്ന് തനിയെ വീണാണ് പരിക്കുകളുണ്ടായതെന്നും ദേഹത്തെ പൊള്ളലുകൾ സ്വയം ഉണ്ടാക്കിയതാണെന്നുമുള്ള വാദങ്ങൾ പ്രതിഭാഗം ഉന്നയിച്ചിരുന്നു. എന്നാൽ, അവസാനമായി ഷെഫീഖിനെ ചികിത്സിച്ച ഡോക്ടറുടെ റിപ്പോർട്ട് ഇതിനെല്ലാം വിരുദ്ധമാണ്. കുട്ടിക്ക് കൈ എത്താത്തയിടങ്ങളിൽപ്പോലും പൊള്ളലുണ്ടെന്നാണ് ഡോക്ടർ നൽകിയ മൊഴി. ഇതോടെ പ്രതികളുടെ കുരുക്ക് മുറുകുകയായിരുന്നു.
അപകടത്തിനു ശേഷം ഷെഫീഖ് വർഷങ്ങളായി അൽ-അസ്ഹർ മെഡിക്കൽ കോളേജ് അധികൃതരുടെ സംരക്ഷണയിലാണ്. രാഗിണി എന്ന ആയയാണ് പരിചരിക്കുന്നത്. തന്റെ കുഞ്ഞിനെ ഇത്രയും ക്രൂരമായി പീഡിപ്പിച്ചവർക്ക് തക്കാതായ ശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്നു രാഗിണി പറഞ്ഞു. അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരതയിൽ മസ്തിഷ്കം തളർന്നു. മാനസികവൈകല്യം സംഭവിച്ചു. കൊടുംകുറ്റവാളികൾ പോലും ഇത്രയും വേദന അനുഭവിച്ചുകാണില്ലെന്ന് രാഗിണി പറയുന്നു. ഓഗസ്റ്റിൽ ജഡ്ജി ആഷ് കെ. ബാൽ ഷെഫീഖിനെ ആശുപത്രിയിലെത്തി കുട്ടിയുടെ സ്ഥിതിവിവരങ്ങൾ കണ്ടു മനസിലാക്കിയിരുന്നു.