”പത്ത് മനുഷ്യന് പോകാൻ കുറച്ച് സ്ഥലം മതി, പക്ഷേ പത്ത് കാർ പോകാൻ എത്ര സ്ഥലം വേണം..? പണ്ടൊക്കെ നമ്മൾ നടന്നായിരുന്നില്ലേ പോയിരുന്നത്. ഇത്ര വലിയ കാർ വേണോ, ചെറിയ കാറിൽ പോയാൽ പോരെ..? കാർ ഉള്ളവർ കാറിൽ പോകുന്നതുപോലെ പാവപ്പെട്ടവർക്ക് ജാഥ നടത്താനും അവകാശം നൽകണമെന്നും എ. വിജയരാഘവൻ…

കൊച്ചി: സിപിഎം സമ്മേളനം റോഡ് അടച്ചുകെട്ടി നടത്തിയതിനെ ന്യായീകരിച്ച് പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാവരും കൂടി കാറിൽ പോകേണ്ട കാര്യമുണ്ടോ? നടന്നു പോയാൽ പോരെ എന്ന വിചിത്രവാദമാണ് എ വിജയരാഘവൻ പറഞ്ഞത്. കാർ ഉള്ളവർ കാറിൽ പോകുന്നതുപോലെ പാവപ്പെട്ടവർക്ക് ജാഥ നടത്താനും അവകാശം അനുവദിച്ച് നൽകണമെന്ന് എ വിജയരാഘവൻ പറഞ്ഞു.

‘‘എന്തൊരു ട്രാഫിക് ജാം എന്നായിരുന്നു പറഞ്ഞിരുന്നത്. അല്ലെങ്കിൽ ട്രാഫിക് ജാം ഇല്ലേ? റോഡ് സൈഡിൽ സിപിഎം പൊതുയോഗം വച്ചു എന്നാണ് പറയുന്നത്. കേസ് കൊടുക്കാൻ സുപ്രീംകോടതിയിലേക്ക് പോയിരിക്കുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് കേസ് കൊടുക്കുന്നത്. ”പത്ത് മനുഷ്യനു പോകാൻ കുറച്ച് സ്ഥലം മതി, പക്ഷേ പത്ത് കാർ പോകാൻ എത്ര സ്ഥലം വേണം?. പണ്ടൊക്കെ നമ്മൾ നടന്നായിരുന്നില്ലേ പോയിരുന്നത്. ഇത്ര വലിയ കാർ വേണോ, ചെറിയ കാറിൽ പോയാൽ പോരെ? ഏറ്റവും വലിയ കാർ പോകുമ്പോൾ അത്രയും സ്ഥലം പോയില്ലേ. 25 കാർ പോകുമ്പോൾ 25 ആളെ പോകുന്നുള്ളൂ എന്നതാണ് സത്യം. കാർ എടുത്ത് അമ്മായിഅമ്മയെ കാണാൻ പോകുകയാണ് ചിലർ. സല്ലപിച്ച് വർത്തമാനം പറഞ്ഞാണ് പോകുന്നത്. അത്യാവശ്യത്തിനുള്ള കാർ യാത്രയൊക്കെ കുറവായിരിക്കുമെന്ന് എ വിജയരാഘവൻ പറഞ്ഞു .

കാർ ഉള്ളവൻ കാറിൽ പോകുന്നതു പോലെ തന്നെ, പാവങ്ങൾക്ക് ഒരു ജാഥ നടത്താനുള്ള അവകാശം അനുവദിച്ച് നൽകണമെന്ന് അഭ്യർഥിക്കുകയാണ്. ചിലർ ഇറങ്ങിയിരിക്കുകയാണ്. എന്തിനാണ് ജാഥ നടത്തുന്നതെന്നാണ് ഇവർ ചോദിക്കുന്നത്. സിപിഎം പ്രവർത്തിക്കുന്നത് സോഷ്യലിസം സ്ഥാപിക്കുന്നതിനാണ്. ഉള്ളവനും ഇല്ലാത്തവനും ഇല്ലാത്ത ലോകം സൃഷ്ടിക്കാൻ, സാമൂഹ്യ മാറ്റത്തിന്റെ പതാകയും ഏന്തിയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജാഥ പോകുന്നത്. ഇന്നല്ലെങ്കിൽ നാളെ ഈ ലോകത്തെ മോചിപ്പിക്കുമെന്ന വിശ്വാസത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം. സമൂഹത്തിന്റെ പൊതുബോധത്തെ പുരോഗമനപരമായി പരിവർത്തനം ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ കലരുന്നതു കൂടിയാണ് കമ്യൂണിസ്റ്റ് സമ്മേളനങ്ങൾ.’’ – എ.വിജയരാഘവൻ വിശദീകരിച്ചു.

അത് പേളി മാണിയോ..? സ്റ്റുഡിയോ ഫ്ലോറിനു തൊട്ടടുത്ത് ഒരു ഊഞ്ഞാൽ കെട്ടണം..!!! അവതാരകയിൽനിന്ന് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രൊഡ്യൂസർ…!! തലയ്ക്ക് മുകളിൽ കയറിയതോടെ പ്രൊഡ്യൂസ‍ർ പ്രോ​ഗാം ഉപേക്ഷിച്ചു… പിന്നെയാണ് ട്വിസ്റ്റ്…!!!

pathram desk 1:
Related Post
Leave a Comment