കൊച്ചി: മലയാള ടെലിവിഷൻ രംഗത്തും സിനിമയിലും സജീവമായി പ്രവർത്തിക്കുന്ന അവതാരകയെ കുറിച്ച് വെളിപ്പെടുത്തലുമായി ടെലിവിഷൻ പ്രൊഡ്യൂസർ രംഗത്ത്. ടിവി ചാനലുകളിൽ 25 ഓളം റിയാലിറ്റി ഷോകൾ നിർമ്മിച്ചിട്ടുള്ള പ്രൊഡ്യൂസർ / ഷോ ഡയറക്ടർ സെന്തിൽ കുമാർ ആണ് കേരളത്തിലെ വളര പ്രമുഖയായ അവതാരകയിൽനിന്നും തനിക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. അവതാരകയുടെ പേര് വീഡിയോയിൽ പരാമർശിക്കുന്നില്ല എങ്കിലും നടന്ന സംഭവങ്ങൾ ഓരോന്നായി അദ്ദേഹത്തിൻ്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നു.. എന്നാൽ വീഡിയോയ്ക്ക് വന്ന കമൻ്റിലാണ് പ്രൊഡ്യൂസർ പറയുന്നത് പേളിമാണിയാണെന്ന സൂചനയുള്ളത്. അതേ പ്രോഗ്രാമിൽ പ്രവർത്തിച്ചയാളാണ് അവതാരകയുടെ പേര് കമൻ്റിലൂടെ വെളിപ്പെടുത്തിയത്.
സൂര്യ ചാനലിൽ ‘അരം പ്ലസ് അരം കിന്നരം’ എന്ന പ്രോഗാമുമായി ബന്ധപ്പെട്ടാണ് സംഭവമെന്നും പരിപാടിയിൽ ആദ്യം അവതാരികയായി നിശ്ചയിച്ചിരുന്നത് പേളി മാണിയെ ആയിരുന്നുവെന്നും പറയുന്നു. എന്നാൽ ഷോ ഡയറക്ടറുടെ കഷ്ടപ്പാടിനും ചിന്തകൾക്കും ഒരു വിലയും കൊടുക്കാത്ത രീതിയായിരുന്നു അവതാരകയ്ക്ക്. തലയ്ക്ക് മുകളിൽ കയറിയതോടെ പരിപാടിയിൽ നിന്ന് ഡയറക്ടർ ഗുഡ്ബൈ പറഞ്ഞ് ഇറങ്ങി. പിന്നെയാണ് ട്വിസ്റ്റ്..!! സംഭവത്തിൽ നടനും മന്ത്രിയുമായ ഗണേഷ് കുമാർ ഇടപെടുകയും അവതാരകയെ പരിപാടിയിൽനിന്ന് എടുത്ത് പുറത്തു കളയുകയും പകരം ശ്വേതാ മേനോനെ അവതാരകയായി കൊണ്ടുവരുകയും ചെയ്തു. എന്നാണ് വെളിപ്പെടുത്തൽ.
മറ്റൊരു കമൻ്റ് ഇങ്ങനെയാണ്…
“ആ ദിനങ്ങൾ മറക്കാനാവില്ല. ഈ പറയുന്ന ആൻകർ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ എന്തൊക്കെയായിരുന്നു !! പ്രസവം കഴിഞ്ഞിട്ടുള്ള അവരുടെ ആദ്യത്തെ ഷോ ആയിരുന്നു. സ്റ്റുഡിയോയിൽ വന്നപ്പോൾ തന്നെ ആദ്യ ഡിമാൻ്റ് ഫ്ലോറിനു തൊട്ടടുത്ത് ഒരു ഊഞ്ഞാൽ കെട്ടണമെന്നതായിരുന്നു. സീനിയറായ ചില ആത്മയുടെ ആർട്ടിസ്റ്റുകളോട് പറഞ്ഞത് എന്തായിരുന്നു എന്നോ.. അടിവച്ചടി കേറണമെങ്കിൽ സെന്തിലിനെ ധിക്കരിച്ചിട്ട് ഞങ്ങളോടൊപ്പം തന്നെ നിൽക്കണമെന്ന് ‘ ..’
അന്ന് ശ്രീ ഗണേഷ് കുമാർ പറഞ്ഞു. സെന്തിലിൻ്റെ കണ്ണീരു വീണിട്ട് ഒരു ഷോ ആത്മചെയ്യുന്നില്ല.. അന്നത്തെ ആ ധീരമായ നിലപാട് മറ്റാർക്കും സ്വീകരിക്കാൻ കഴിയുമായിരുന്നില്ല..ഒരു പക്ഷേ agreement violation ൻ്റെ പേരിൽ ലക്ഷക്കണക്കിനു രൂപ നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു : സെന്തിലിൻ്റെ ആ ദിവസം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു.”
ഷോ ഡയറക്ടറുടെ വെളിപ്പെടുത്തലിൻ്റെ വീഡിയോ കാണാം…
Life is beautiful @Swethasenthilfamily
Leave a Comment