ആശ്വാസവാർത്ത, മുബൈയിൽ ബോട്ടപകടത്തിൽപ്പെട്ട മലയാളി കുടുംബം സുരക്ഷിതർ, പരുക്കേറ്റ ആറു വയസുകാരൻ ഏബിൾ മാതാപിതാക്കൾക്കടുത്തെത്തി, അപകടത്തിൽപ്പെട്ടത് പത്തനംതിട്ട സ്വദേശികൾ

മുംബൈ: 13 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ബോട്ട് അപകടത്തിൽപെട്ട മലയാളി കുടുംബം സുരക്ഷിതരെന്ന് റിപ്പോർട്ട്. ഉറാനിലെ ജെഎൻപിടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് വയസുകാരൻ ഏബിൾ മാത്യു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അപകടത്തിൽപ്പെട്ട ബോട്ടിൽ മലയാളികളുമണ്ടെന്നറിഞ്ഞത്. ഇതോടെ പോലീസും മുംബൈയിലെ മലയാളി സമാജവും ചേർന്നാണ് ഏബളിന്റെ മാതാപിതാക്കളെ കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ ഏബിളിനെ കുടുംബത്തിനൊപ്പം വിട്ടു.

ബുധനാഴ്ച വൈകീട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപത്ത് വച്ചാണ് മുംബൈയെ നടുക്കിയ ദുരന്തമുണ്ടായത്. നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ എലിഫൻറ് കേവ് ദ്വീപിലേക്ക് പോയ നീൽകമൽ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രാബോട്ട് തലകീഴായി മറിഞ്ഞു. ബോട്ട് പൂർണമായും മുങ്ങി. സ്പീഡ് ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

അത് പേളി മാണിയോ..? സ്റ്റുഡിയോ ഫ്ലോറിനു തൊട്ടടുത്ത് ഒരു ഊഞ്ഞാൽ കെട്ടണം..!!! അവതാരകയിൽനിന്ന് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രൊഡ്യൂസർ…!! തലയ്ക്ക് മുകളിൽ കയറിയതോടെ പ്രൊഡ്യൂസ‍ർ പ്രോ​ഗാം ഉപേക്ഷിച്ചു… പിന്നെയാണ് ട്വിസ്റ്റ്…!!!

ബോട്ട് അപകടത്തിൽ ഇതുവരെ 13 പേർ മരിച്ചു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. ചികിൽസയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ 3 നാവിക സേന ഉദ്യോഗസ്ഥരും ഉൾപ്പെടും. 101 പേരെ രക്ഷപ്പെടുത്തി. യാത്രബോട്ടിൽ എത്രപേരുണ്ടായിരുന്നെന്ന വിവരം ലഭിക്കാത്തതിനാൽ അപകടവരുടെ കണക്ക് കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ല.

സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ന​ഗന ദൃശ്യങ്ങൾ പകർത്തിയ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടാനെത്തിയ എസ്ഐയുടെ കൈ കടിച്ചുമുറിച്ചു, പ്രതിയെ കൊണ്ടുപോകാതിരിക്കാൻ പോലീസ് വാഹനം തടഞ്ഞ് ​ഗ്രാമവാസികൾ

pathram desk 5:
Related Post
Leave a Comment