തൊടുപുഴ: സ്കൂൾ വിദ്യാർഥിനിയുടെ നഗന ദൃശ്യങ്ങൾ പകർത്തി പോക്സോ കേസിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ എസ്ഐയുടെ കൈ കടിച്ചു മുറിവേൽപ്പിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടുന്നതിനിടെ മൂന്നാർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ അജേഷ് കെ. ജോണിന്റെ കൈക്കാണ് മുറിവേറ്റത്.
മൂന്നാറിനു സമീപത്തുള്ള സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിലാണ് പ്രായപൂർത്തിയാകാത്ത പ്രതി പിടിയിലായത്. ഇയാളെ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് എസ്ഐയുടെ കൈയ്ക്ക് കടിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. എസ്ഐയുടെ നേതൃത്വത്തിൽ മൂന്ന് പോലീസുകാർ തമിഴ്നാട്ടിലെത്തി സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
ഇതിനിടെ പ്രതിയെ കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ നൂറിലധികം വരുന്ന ഗ്രാമവാസികൾ ചേർന്നു പോലീസ് വാഹനം തടഞ്ഞു. ഇവരുടെ എതിർപ്പ് മറികടന്നാണ് സംഘം പ്രതിയെ വാഹനത്തിൽ കയറ്റി മൂന്നാറിലെത്തിച്ചത്. പ്രതിയെ തൊടുപുഴ ജുവനൈൽ ജസ്റ്റീസ് ബോർഡിനു മുന്നിൽ ഹാജരാക്കി.
Leave a Comment