നടി മീന ​ഗണേഷ് അന്തരിച്ചു

പാ​ല​ക്കാ​ട്: സി​നി​മ, സീ​രി​യ​ൽ താ​രം മീ​ന ഗ​ണേ​ഷ് (81) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. മ​സ്തി​ഷ്കാ​ഘാ​തം സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ അ​ഞ്ചു​ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

1976 മു​ത​ൽ സി​നി​മാ സീ​രി​യ​ൽ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന മീന നൂറിലേറെ മലയാള സിനിമകളിലും ഒട്ടേറെ സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാ​സ​ന്തി​യും ല​ക്ഷ്മി​യും പി​ന്നെ ഞ‍ാ​നും, മീ​ശ​മാ​ധ​വ​ൻ, ക​രു​മാ​ടി​ക്കു​ട്ട​ൻ, ന​ന്ദ​നം എ​ന്നീ സി​നി​മ​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളിൽ അഭിനയിച്ച് ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. കലാഭവൻ മണിയോടൊപ്പം അമ്മ വേഷങ്ങളിൽ ശ്രദ്ധയയായ നടി നന്ദനത്തിലൂടെ കോമഡിയും തനിക്ക് വഴങ്ങുമെന്ന് പ്രേക്ഷകർക്ക് കാണിച്ചുകൊടുത്തു.

19–ാം വ​യ​സി​ൽ ആ​ദ്യ നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ചു. ആ​ദ്യ സി​നി​മ പിഎ ബ​ക്ക​റി​ന്‍റെ മ​ണി​മു​ഴ​ക്കം ആ​യി​രു​ന്നു. സി​നി​മാ നാ​ട​ക ന​ട​ൻ എഎ​ൻ ഗ​ണേ​ശാണ് ഭർത്താവ്. സം​വി​ധാ​യ​ക​ൻ മ​നോ​ജ് ഗ​ണേ​ഷ് മ​ക​നും സം​ഗീ​ത മ​ക​ളു​മാ​ണ്. മ​രു​മ​ക്ക​ൾ- ബി​ന്ദു മ​നോ​ജ്, സം​ഗീ​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ. സം​സ്കാ​രം വൈ​കി​ട്ട് ഷൊ​ർ​ണൂ​ർ ശാ​ന്തീ​തീ​ര​ത്ത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7