ഇന്ന് ബംഗ്ലാദേശ് ബാഗുമായി…!! ഹിന്ദു- ക്രിസ്ത്യന്‍ ന്യൂപക്ഷത്തിനൊപ്പം…!!! ‘‘ഞാൻ എന്തു ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത്..? എനിക്ക് ഇഷ്ടമുള്ളതു ധരിക്കും…!! സ്ത്രീ എന്തു ധരിക്കണമെന്ന് പറയുന്നത് തികച്ചും പുരുഷകേന്ദ്രീക‍ൃത മനോനിലയുടെ ഭാഗം..!! ഞാൻ അതിനോട് യോജിക്കുന്നില്ലെന്നും പ്രിയങ്ക…!!!

ന്യൂഡൽഹി: ബംഗ്ലാദേശ് ന്യൂനപക്ഷത്തിന് ഐക്യദാർഢ്യവുമായി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യൻ വിഭാഗത്തിനും ഒപ്പം എന്ന് എഴുതിയ ബാഗുമായാണ് പാർലമെൻറിൽ എത്തിയത്. പലസ്തീന് പിന്തുണ അറിയിച്ച ബാഗുമായി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പാർലമെന്റിൽ എത്തിയിരുന്നു.

ഇന്ന് പാർലമെൻ്റ് വളപ്പിൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരെ നടന്ന അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ് എംപിമാർ നടത്തിയ പ്രതിഷേധത്തിന് ‘ബംഗ്ലാദേശ്’ ബാഗുമായി പ്രിയങ്ക ഗാന്ധി നേതൃത്വം നൽകി.

കേരളത്തിലെ വയനാട്ടിൽ നിന്നുള്ള തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തൻ്റെ കന്നി പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രിയങ്ക ഗാന്ധി ഇന്നലെ ലോക്‌സഭാ സമ്മേളനത്തിൽ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തി.

ഈ ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സർക്കാരിൻ്റെ പിന്തുണ അഭ്യർത്ഥിച്ചു. “ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരെയുള്ള അതിക്രമങ്ങളിൽ സർക്കാർ ഇടപെടണം. ഇത് ബംഗ്ലാദേശ് സർക്കാരുമായി ചർച്ച ചെയ്യുകയും വേദനിക്കുന്നവരെ പിന്തുണയ്ക്കുകയും വേണം- ”അവർ പറഞ്ഞു.

മാത്രമല്ല പാർലമെന്റിൽ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്ന ബാഗുമായി എത്തിയതിനെ വിമർശിച്ച ബിജെപിക്കെതിരേ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി തുറന്നടിക്കുകയും ചെയ്തു. ഞാൻ എന്തു ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നതെന്ന് ചോദിച്ച പ്രിയങ്ക ബിജെപിയുടേത് ‘സാമ്പ്രദായിക പിതൃമേധാവിത്ത’ നിലപാടാണെന്നും കുറ്റപ്പെടുത്തി.

തണ്ണിമത്തനും പാലസ്തീൻ എന്ന് എഴുതിയ ബാഗും…!!! പാർലമെന്റിൽ പലസ്തീൻ ജനതയെ പിന്തുണച്ചുകൊണ്ടുള്ള ബാഗുമായി പ്രിയങ്ക ഗാന്ധി

‘‘ഞാൻ എന്തു ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത്? സ്ത്രീ എന്തുധരിക്കണമെന്ന് പറയുന്നത് തികച്ചും പുരുഷകേന്ദ്രീക‍ൃത മനോനിലയുടെ ഭാഗമാണ്. ഞാൻ അതിനോട് യോജിക്കുന്നില്ല. എനിക്ക് ഇഷ്ടമുള്ളതു ധരിക്കും. ബാഗുമായി ബന്ധപ്പെട്ടുളള എന്റെ നിലപാട് ഞാൻ വ്യക്തമാക്കിയതാണ്. ’’- പ്രിയങ്ക പറഞ്ഞു.

ഹോട്ടലിൽ മദ്യസൽക്കാരിത്തിനിടെ ഗുണ്ടകൾക്ക് മുന്നിൽ സിഐമാർ തമ്മിലടിച്ചു..!!! ഷാഡോ ടീമും ചേർന്നതോടെ കൂട്ടത്തല്ല്..!! സ്ഥലത്തുനിന്ന് മാറ്റിയത് ഗുണ്ടകൾ…!! പരിപാടിയിൽ പങ്കെടുക്കാൻ കുടുംബസമേതം എസ്പിയും എത്തി…!!

പലസ്തീൻ എന്ന് ആലേഖനം ചെയ്ത ബാഗുമായാണ് പ്രിയങ്ക കഴിഞ്ഞ ദിവസം പാർലമെന്റിൽ എത്തിയത്. ഗാസയിൽ ഇസ്രയേൽ നടത്തിയ കടന്നാക്രമണത്തിനെതിരെ പ്രിയങ്ക ശബ്ദമുയർത്തിയിരുന്നു. പലസ്തീൻ എന്നെഴുതിയ ബാഗിൽ രാജ്യത്തിന്റെ ചിഹ്നങ്ങളും ഉൾപ്പെട്ടിരുന്നു. പലസ്തീനോടുള്ള ഐക്യദാർഢ്യസൂചകമായ തണ്ണിമത്തന്റെ പടവും ബാഗിലുണ്ടായിരുന്നു.

കുട്ടികളുണ്ടാകാൻ മന്ത്രവാദിയുടെ വാക്കുകേട്ട് കോഴിയെ ജീവനോടെ വിഴുങ്ങി..!!! യുവാവിന് ദാരുണാന്ത്യം..!! പോസ്റ്റ് മോർട്ടം ചെയ്തപ്പോൾ ശരീരത്തിനുള്ളിൽ കോഴിയെ ജീവനോടെ കണ്ടെത്തി…!!!

സ്കൂളിൽ തോക്കുമായി എത്തിയ വിദ്യാർത്ഥിനി അധ്യാപികയെയും വിദ്യാർത്ഥിയേയും വെടിവച്ചുകൊന്നു..!!! 6 പേർക്ക് പരുക്ക്..!! വെടിവച്ച വിദ്യാർത്ഥിനിയും മരിച്ച നിലയിൽ..!!! പരുക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരം…

pathram desk 1:
Related Post
Leave a Comment