സ്കൂളിൽ തോക്കുമായി എത്തിയ വിദ്യാർത്ഥിനി അധ്യാപികയെയും വിദ്യാർത്ഥിയേയും വെടിവച്ചുകൊന്നു..!!! 6 പേർക്ക് പരുക്ക്..!! വെടിവച്ച വിദ്യാർത്ഥിനിയും മരിച്ച നിലയിൽ..!!! പരുക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരം…

വാഷിങ്ടൻ: വിസ്കോൻസിനിലെ മാഡിസനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു. 6 പേർക്കു പരുക്കേറ്റു. അധ്യാപികയും വിദ്യാർഥിയുമാണ് മരിച്ചത്. 15 വയസ്സുള്ള വിദ്യാർഥിനിയാണ് വെടിവച്ചതെന്നു പൊലീസ് പറഞ്ഞു. വിദ്യാർഥിനിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി.

പരുക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. അബൻഡന്റ് ലൈഫ് ക്രിസ്റ്റ്യൻ സ്കൂളിലാണു സംഭവം. നാനൂറോളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. Latest updates ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സ്കൂളിലെത്തിയ വിദ്യാർഥിനി മണിക്കൂറുകൾ കഴിഞ്ഞാണ് തോക്ക് പുറത്തെടുത്തത്. തോക്ക് എവിടെനിന്ന് ലഭിച്ചെന്ന് വ്യക്തമല്ല. പെൺകുട്ടിയുടെ കുടുംബം അന്വേഷണത്തോട് സഹകരിക്കുന്നതായി പൊലീസ് പറഞ്ഞു.

റോഡുകളിലെ അപകടം കുറയ്ക്കാൻ മന്ത്രി മുന്നിട്ടിറങ്ങുന്നു..!! കെ.എസ്.ആർ.ടി.സി അപകടമുക്തമാക്കും..!! സ്വിഫ്റ്റ് ഡ്രൈവർമാർക്ക് പ്രത്യേക ക്ലാസ്..!!! സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് എൻഒസി…!!!

pathram desk 1:
Leave a Comment