തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനത്തിനായി റോഡ് അടച്ച് പന്തല്‍ കെട്ടിയ സംഭവത്തില്‍ സിപിഎം പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബു ഉൾപ്പെടെ 31 പേർക്കെതിരെ കേസെടുത്തു. ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി.
പാളയം ഏരിയാ കമ്മിറ്റി അംഗങ്ങള്‍, പന്തല്‍ പണിക്കാര്, കരാറുകാര്‍ തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പരിപാടിയില്‍ പങ്കെടുത്തവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്ത എംവി ഗോവിന്ദന് അടക്കമുള്ള നേതാക്കൾക്കെതിരെ നടപടി വേണ്ടെന്ന് പോലീസ്. പന്തല്‍ കെട്ടിയതിനെക്കുറിച്ച് ഗോവിന്ദന് അറിവുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
റോഡ് അടച്ചുകെട്ടിയ സംഭവത്തിൽ ഹൈക്കോടതി നേരത്തെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സംഭവത്തിൽ കോടതിയലക്ഷ്യ നടപടിയാണ് സ്വീകരിക്കേണ്ടതെന്നും പൊതുവഴികൾ തടസപ്പെടുത്തി പരിപാടികളും മറ്റും നടത്തരുതെന്ന് മുൻ ഉത്തരവുകൾ ഒട്ടേറെയുണ്ടായിട്ടും ഇതെല്ലാം നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച സർക്കാർ മാർഗരേഖ ഫ്രീസറിലായിരുന്നോയെന്നും കോടതി ചോദിച്ചു.
ആദ്യം സംശയിച്ചത് ആത്മഹത്യയെന്ന്, ഇന്ത്യയിൽ ഒരു സ്ത്രീയും നഗ്നയായി ആത്മഹത്യ ചെയ്യില്ലെന്ന് പോലീസ് സർജൻ, യുവതിയെ നഗ്നയാക്കി കൊന്ന് കെട്ടിത്തൂക്കിയ കേസിൽ ഭർത്താവിനു ശിക്ഷ ജീവപര്യന്തംതന്നെ, രഹസ്യമായി വിദേശത്തുനിന്ന് നാട്ടിലെത്തിയ പ്രതി കൃത്യം നടത്തിയ ശേഷം വിദേശത്തേക്കു പോവുകയായിരുന്നെന്ന് പോലീസ്