ഞായറാഴ്ച വിമാനം കയറി..!! ആദ്യം പോയത് സ്വാധീനമുള്ള തീരപ്രദേശത്തേക്ക്… പെട്ടന്ന് യൂ-ടേൺ എടുത്തു… അസദ് രാജ്യം വിട്ടതിനെ കുറിച്ചുള്ള വിവരങ്ങൾ….

ഡമാസ്കസ്: സിറിയയിൽ വിമതര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് രാജ്യം വിട്ട് റഷ്യയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. സിറിയയിൽ നിന്ന് ഒളിച്ചോടിയ അസദ് എങ്ങനെയാണ് റഷ്യയിലെത്തിയത് എന്നത് രഹസ്യമായിരുന്നു. സിറിയയുടെ ഒരറ്റത്തുനിന്ന് തുടങ്ങി വെറും 11 ദിവസം കൊണ്ടാണ് വിമതര്‍ പ്രസിഡന്റിനെ പുറത്താക്കി ഭരണം പിടിച്ചെടുത്തത്. എന്നാല്‍ 59-കാരനായ ബാഷര്‍ എങ്ങനെയാണ് രാജ്യം വിട്ടത് എന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയുണ്ടായിരുന്നില്ല.

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ നിന്ന് ഞായറാഴ്ച വിമാനം കയറിയ അദ്ദേഹം അജ്ഞാതമായ ഒരിടത്തേക്ക് പോകുകയാണ് എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. തലസ്ഥാനം വിമതര്‍ പിടിച്ചെടുത്തെന്ന വാര്‍ത്ത പുറത്തുവന്ന അതേ സമയത്താണ് ബാഷര്‍ അല്‍-അസദിനേയും വഹിച്ചുകൊണ്ടുള്ള വിമാനം ഡമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.

ബാഷര്‍ അല്‍-അസദിന് സ്വാധീനമുള്ള സിറിയന്‍ തീരപ്രദേശത്തേക്കാണ് വിമാനം ആദ്യം നീങ്ങിയത്. ഇവിടെ റഷ്യയുടെ രണ്ട് സൈനിക താവളങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ പൊടുന്നനെ യൂ-ടേണ്‍ എടുത്ത് തിരികെ പറന്ന വിമാനം എതിര്‍ദിശയില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ട്രാക്കിങ് ഭൂപടങ്ങളില്‍ നിന്ന് വിമാനം അപ്രതത്യക്ഷമാകുകയും ചെയ്തു.

വിമാനത്തിന്റെ ട്രാന്‍സ്‌പോണ്ടര്‍ ഓഫ് ചെയ്തതാണോ അതോ വിമതര്‍ വിമാനം വെടിവെച്ചിട്ടതാണോ എന്ന ആശയക്കുഴപ്പത്തിന്റേതായിരുന്നു പിന്നീടുള്ള മണിക്കൂറുകള്‍. ആരെല്ലാമാണ് വിമാനത്തിലുണ്ടായിരുന്നത് എന്ന കാര്യത്തിലും വ്യക്തത ഇല്ലായിരുന്നു.

ഊഹാപോഹങ്ങളുടെ 12 മണിക്കൂറുകള്‍ക്ക് ശേഷം ബാഷര്‍ അല്‍-അസദ് കുടുംബസമേതം റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെത്തി എന്ന റിപ്പോര്‍ട്ടുകള്‍ വന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ റഷ്യ അസദിന് രാഷ്ട്രീയ അഭയം നല്‍കിയതായുള്ള സ്ഥിരീകരണവും പിന്നാലെ വന്നു. വിയന്നയിലെ റഷ്യന്‍ അംബാസഡറായ മിഖയേല്‍ ഉല്യനോവ് ആണ് തന്റെ ടെലഗ്രാം ചാനലിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്. ബ്രേക്കിങ് ന്യൂസ് എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഇക്കാര്യം ടെലഗ്രാം ചാനലില്‍ പങ്കുവെച്ചത്.

ആയുധങ്ങൾ വിമതസേനയ്ക്ക് ലഭിക്കരുത്..!!! സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ..!!! വ്യോമ താവളത്തിലെ ആയുധശേഖളും സൈനികകേന്ദ്രങ്ങളും ബോംബിട്ട് തകർത്തു…!!

പണം കൊടുക്കാൻ പറ്റാഞ്ഞിട്ടല്ല, നടി വന്ന വഴി മറക്കരുത്..!!, അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണ് ..!! കലോത്സവത്തിലൂടെ സിനിമയിലെത്തിയ പ്രമുഖ നടി സംസ്ഥാന സ്കൂൾ കലോത്സവത്തിന് 10 മിനിറ്റ് നൃത്തം ചിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടത് 5 ലക്ഷം..!!! ഫഹദ് വന്നത് ഒരു പ്രതിഫലവും കൈപ്പറ്റാതെയെന്നും മന്ത്രി വി. ശിവൻകുട്ടി

pathram desk 1:
Leave a Comment