പണം ആവശ്യപ്പെട്ടത് എന്നോടല്ല..!! കലോത്സവം തുടങ്ങുന്നതിന് മുന്‍പ് അനാവശ്യ വിവാദം വേണ്ട..!! കുട്ടികളെ വേദനിപ്പിക്കും…, അതുകൊണ്ട് പരാമർശം പിൻവലിക്കുന്നതായി മന്ത്രി…

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് നടന്ന പരിപാടിയില്‍ നടിക്കെതിരെ നടത്തിയ പരാമര്‍മശം പിന്‍വലിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവം തുടങ്ങുന്നതിന് മുന്‍പ് അനാവശ്യമായ ചര്‍ച്ചകള്‍ വേണ്ട എന്നതുകൊണ്ടാണ് തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏഴ് മിനിറ്റ് നീണ്ട് നില്‍ക്കുന്ന നൃത്തം അവതരിപ്പിക്കാനായിരുന്നു നടിയോട് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ഇതിന് വേണ്ടി നടിയെ സമീപിച്ചിരുന്നു. എന്നാല്‍ അഞ്ച് ലക്ഷം രൂപ വേണമെന്നായിരുന്നു നടി ആവശ്യപ്പെട്ട്ത്. ഇത് തന്നോടായിരുന്നില്ല നടി ആവശ്യപ്പെട്ടത്. പ്രസ് സെക്രട്ടറിയോടാണ് നടി പണം ആവശ്യപ്പെട്ടത്. സ്‌കൂള്‍ കലോത്സവം തുടങ്ങുന്നതിന് മുന്‍പ് വിവാദം വേണ്ട. അത് കുട്ടികളേയും വേദനിപ്പിക്കും. അക്കാരണത്താല്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി കുട്ടികളെ പത്ത് മിനിറ്റ് നൃത്തം പഠിപ്പിക്കാന്‍ പ്രശസ്ത നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നായിരുന്നു മന്ത്രി പറഞ്ഞത്. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു. നടിയുടെ പേര് പറയാതെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

അഞ്ച് ലക്ഷം കൊടുക്കാനില്ലാത്തതല്ല, പക്ഷേ കൊടുക്കില്ലെന്നാണു തീരുമാനം. കലോത്സവ വേദിയിലൂടെ സിനിമയിലെത്തി വളർന്ന ആളിൽ നിന്നാണ് ഈ പെരുമാറ്റമുണ്ടായത്. ഓണാഘോഷത്തിന് ഫഹദ് ഫാസിലിനെ ക്ഷണിച്ചപ്പോൾ ഉണ്ടായ സംഭവവും ശിവൻകുട്ടി വിവരിച്ചു. അദ്ദേഹം ഫ്ലൈറ്റ് പിടിച്ചാണ് വന്നത്. എപ്പോൾ എത്തി എന്നോ, എവിടെ താമസിച്ചുവെന്നോ ഒന്നും അറിയില്ല. പരിപാടിക്ക് കൃത്യസമയത്ത് എത്തിയത് ഒരു പ്രതിഫലവും കൈപ്പറ്റാതെയാണെന്നും മന്ത്രി പറയുന്നു. എന്നാൽ വിമർശനം ഉന്നയിച്ചെങ്കിലും പ്രമുഖ നടിയാരാണെന്ന് മന്ത്രി പറയുന്നില്ല.

ഞായറാഴ്ച വിമാനം കയറി..!! ആദ്യം പോയത് സ്വാധീനമുള്ള തീരപ്രദേശത്തേക്ക്… പെട്ടന്ന് യൂ-ടേൺ എടുത്തു… അസദ് രാജ്യം വിട്ടതിനെ കുറിച്ചുള്ള വിവരങ്ങൾ….

പണം കൊടുക്കാൻ പറ്റാഞ്ഞിട്ടല്ല, നടി വന്ന വഴി മറക്കരുത്..!!, അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണ് ..!! കലോത്സവത്തിലൂടെ സിനിമയിലെത്തിയ പ്രമുഖ നടി സംസ്ഥാന സ്കൂൾ കലോത്സവത്തിന് 10 മിനിറ്റ് നൃത്തം ചിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടത് 5 ലക്ഷം..!!! ഫഹദ് വന്നത് ഒരു പ്രതിഫലവും കൈപ്പറ്റാതെയെന്നും മന്ത്രി വി. ശിവൻകുട്ടി

ദുബായിൽനിന്ന് സ്വയം ടിക്കറ്റെടുത്ത് ഒരു രൂപ പോലും പ്രതിഫലം മേടിക്കാതെയാണ് കഴിഞ്ഞ വർഷം നൃത്തരൂപം അവതരിപ്പിച്ചത്…!!! പ്രതിഫലം ചോദിച്ചതാരെന്നോ എന്താണ് സംഭവിച്ചതെന്നോ അറിയില്ല..!!! കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നടി ആശ ശരത്…!!!

അന്ന് വിമാനക്കൂലിയും പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസ സൗകര്യവും ആവശ്യപ്പെട്ട പ്രശസ്ത നടിക്കെതിരേ മന്ത്രി തുറന്നടിച്ചു…!!! മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ല…!!! വന്നവഴി മറന്നിട്ടില്ലെന്നും ഒരു രൂപ പോലും വാങ്ങാതെയാണ് വന്നതെന്നും വേദിയിൽ ഇരുന്ന നവ്യയുടെ മറുപടി..!!! മന്ത്രി ഉദ്ദേശിച്ച നടി ആര്..? പ്രതിഫലം കണക്കാക്കാതെ പങ്കെടുക്കണമെന്നും മന്ത്രി

pathram desk 1:
Leave a Comment