തിരുവനന്തപുരം: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പിണറായി സർക്കാർ വീണ്ടും ജനങ്ങളിലേക്ക് ഇറങ്ങുന്നു. താലൂക്കുതലത്തില്‍ പരാതി പരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തുകള്‍ തിങ്കളാഴ്ച തുടങ്ങും. മന്ത്രിമാര്‍ നേരിട്ടെത്തി ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും. തത്സമയം തീര്‍പ്പാക്കാവുന്നവ അദാലത്തില്‍ പരിഹരിക്കും. ജനുവരി 13 വരെ നീളുന്ന അദാലത്ത് തിങ്കളാഴ്ച തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളില്‍ പലഘട്ടങ്ങളില്‍ അദാലത്തുകള്‍ നടത്തിയിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ,- മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ അദാലത്ത്.
ഇത്തവണ ശനിയാഴ്ചവരെ 8336 പരാതികളാണ് ലഭിച്ചത്. karuthal.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെന്റര്‍ വഴിയോ താലൂക്ക് ഓഫീസിലെ ഹെല്‍പ്പ് ഡെസ്‌ക് വഴിയോ പരാതി നല്‍കാം. അദാലത്ത് നടക്കുന്ന സ്ഥലത്ത് ഹെല്‍പ്പ് ഡെസ്‌കിലും പരാതി സ്വീകരിക്കും. പോര്‍ട്ടല്‍ വഴി ലഭിക്കുന്നവ കളക്ട്രേറ്റുകളില്‍നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് നല്‍കും. നടപടിയെടുത്ത് അതേപോര്‍ട്ടല്‍ വഴി തിരികെ നല്‍കും.
പരിഗണിക്കുന്ന വിഷയങ്ങള്‍
ഭൂമി സംബന്ധം(പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം,അനധികൃത നിര്‍മാണം, കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും).
സര്‍ട്ടിഫിക്കറ്റുകള്‍/ ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍
കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി)
വയോജന സംരക്ഷണം,പട്ടികജാതി-പട്ടികവര്‍ഗ ആനുകൂല്യങ്ങള്‍.
മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ,
ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റാവശ്യങ്ങള്‍,പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം,
പൊതു ജലസ്രോതസ് സംരക്ഷണം,കുടിവെള്ളം.
റേഷന്‍കാര്‍ഡ് (എ.പി.എല്‍-ബി.പി.എല്‍-(ചികിത്സാ ആവശ്യങ്ങള്‍ക്ക്),കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും,വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍,വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍,ഭക്ഷ്യസുരക്ഷ,വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി,ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍,വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം.
സ്‌കോളര്‍ഷിപ്പ്പരാതികള്‍/അപേക്ഷകള്‍,തണ്ണീര്‍ത്തട സംരക്ഷണം,അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത,്എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം.
തിങ്കള്‍, ചൊവ്വ ദിവങ്ങളിലെ അദാലത്തുകള്‍:
തിങ്കള്‍: തിരുവനന്തപുരം താലൂക്ക്: ഗവ: വിമന്‍സ് കോളേജ്,
പങ്കെടുക്കുന്ന മന്ത്രിമാര്‍:വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍.
കോഴഞ്ചേരി താലൂക്ക്:റോയല്‍ ഓഡിറ്റോറിയം പത്തനംത്തിട്ട,
മന്ത്രിമാര്‍: വീണാ ജോര്‍ജ്ജ്,പി.രാജീവ്.
കോഴിക്കോട് താലൂക്ക്: പി.കൃഷ്ണപിള്ള മെമ്മോറിയല്‍ ഹാള്‍ കോവൂര്‍,
മന്ത്രിമാര്‍: പി.എ.മുഹമ്മദ് റിയാസ്,എ.കെ.ശശീന്ദ്രന്‍.
കോട്ടയം താലൂക്ക്: ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂള്‍,
മന്ത്രിമാര്‍:റോഷി അഗസ്റ്റിന്‍, വി.എന്‍.വാസവന്‍.
കണ്ണൂര്‍ താലൂക്ക്:കണ്ണൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍,
മന്ത്രിമാര്‍ : രാമചന്ദ്രന്‍ കടന്നപ്പള്ളി,ഒ.ആര്‍.കേളു,പി.പ്രസാദ്.
ചൊവ്വ: നെയ്യാറ്റിന്‍ക്കര താലൂക്ക്- എസ്.എന്‍.ഓഡിറ്റോറിയം,
മന്ത്രിമാര്‍:വി.ശിവന്‍കുട്ടി,ജി.ആര്‍.അനില്‍.
തലശേരി താലൂക്ക്: കോടിയേരി ബാലകൃഷ്ണന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാള്‍,
മന്ത്രിമാര്‍ : രാമചന്ദ്രന്‍ കടന്നപ്പള്ളി,ഒ.ര്‍.കേളു,പി.പ്രസാദ്.
മല്ലപ്പള്ളി താലൂക്ക്: സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മല്ലപ്പള്ളി,
മന്ത്രിമാര്‍:വീണാജോര്‍ജ്ജ്,പി.രാജീവ്.
വൈക്കം താലൂക്ക്: സെന്റ് മേരീസ് ചര്‍ച്ച് പാരീഷ് ഹാള്‍ വൈക്കം,
മന്ത്രിമാര്‍: റോഷി അഗസ്റ്റിന്‍,വി.എന്‍.വാസവന്‍.
വടകര താലൂക്ക്: വടകര മുനിസിപ്പല്‍ ടൗണ്‍ ഹാള്‍,
മന്ത്രിമാര്‍:പി.എ.മുഹമ്മദ് റിയാസ്,എ.കെ.ശശീന്ദ്രന്‍.

പരിഗണിക്കാത്തവ:
നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍,ലൈഫ് മിഷന്‍,ജോലി ആവശ്യം/പി.എസ്.സി.സംബന്ധമായ വിഷയങ്ങള്‍,
വായ്പ എഴുതിത്തള്ളല്‍,പോലീസ് കേസുകള്‍,ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം),
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായത്തിനായുള്ള അപേക്ഷകള്‍,
സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാ സഹായം ഉള്‍പ്പെടെ),
ജീവനക്കാര്യം (സര്‍ക്കാര്‍),റവന്യു റിക്കവറി-വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും.
Leave a Comment