വീണ്ടും ഇരുട്ടടി, യൂണിറ്റിന് 16 പൈസ വീതം വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ, ഫിക്സഡ് ചാർജ്ജിലും വർദ്ധനവ്, ഏപ്രിൽ മുതൽ യൂണിറ്റിന് 12 പൈസ അധിക വർദ്ധന

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും വൈദ്യുതി നിരക്ക് കൂട്ടിക്കൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഇരുട്ടടി. യൂണിറ്റ് 16 പൈസ വീതം വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. ഫിക്സഡ് ചാർജ്ജിലും വർദ്ധനവുണ്ട്.

‍മാത്രമല്ല വൈദ്യുതി നിരക്ക് വർധനയെ ന്യായീകരിച്ച് മന്ത്രി രം​ഗത്തെത്ത്. അനിവാര്യ ഘട്ടത്തിലാണ് നിരക്ക് വർധനവെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതികരണം. നിവർത്തിയില്ലാതെയാണ് നിരക്ക് വർധിപ്പിച്ചത്.

തിക്കിലും തിരക്കിലും അച്ഛന്റെ കൈവിട്ടു, തിരികെ അച്ഛന്റെ കൈകളിലെത്തിച്ച് പൊലീസ്, കാണാതായ കുഞ്ഞു മാളികപ്പുറത്തിന് തുണയായത് പൊലീസിന്റെ റിസ്റ്റ്ബാൻഡ്
പല വിഭാഗങ്ങൾക്കും ഇത് ദോഷം ചെയ്യുമെന്നറിയാം. എന്നാൽ നിരക്ക് വർധിപ്പിക്കാതെ നിവൃത്തിയില്ലാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടി. പുറത്തു നിന്നാണ് വൈദ്യുതി വാങ്ങുന്നത്. ബോർഡിന് പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയുണ്ട്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നത് വലിയ പ്രതിസന്ധിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Similar Articles

Comments

Advertismentspot_img

Most Popular

445428397