ദുരന്തം വരുമ്പോൾ ദുരിതബാധിതരായ ചിലരെ കണ്ട് ഫോട്ടോയെടുക്കും…!!! പ്രതിപക്ഷ പാർട്ടികളെ കാവി ചായം പൂശി രക്ഷപ്പെടാൻ ശ്രമിക്കേണ്ട..!!! ജനങ്ങളുടെ ശക്തിക്ക് മുന്നിൽ പരാജയപ്പെടുമെന്ന് സ്റ്റാലിൻ സർക്കാരിനോട് വിജയ്….!!!

ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ദുരിതം വിതയ്ക്കുന്ന തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ദുരന്ത മുഖത്ത് ജനങ്ങൾക്ക് സഹായവുമായി എത്തേണ്ട സർക്കാർ അവരെ കൈവിടുകയാണെന്ന് വിജയ് ആരോപിച്ചു. എക്സിലൂടെയാണ് സ്റ്റാലിൻ സർക്കാരിനെതിരെയും ചുഴലിക്കാറ്റിനിടെ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെയും വിജയ് ശക്തമായ ഭാഷയിൽ വിമർശിച്ചത്.

‘‘ചുഴലിക്കാറ്റ് ഒരു പ്രകൃതി ദുരന്തമാണ്. എന്നാൽ, എത്ര വലിയ ചുഴലിക്കാറ്റും പ്രകൃതിക്ഷോഭവും വന്നാലും നമ്മൾ വോട്ടുചെയ്ത സർക്കാരും ഭരണാധികാരികളും നമ്മെ സംരക്ഷിക്കുമെന്ന വിശ്വാസമാണ് ജനങ്ങള്‍ക്ക് വേണ്ടത്. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരും ഭരണാധികാരികളും പ്രതികൂല സാഹചര്യത്തിൽ ജനങ്ങളെ കൈവിടുന്നതാണ് ഇവിടെ കണ്ടത്. ജനങ്ങൾ നേരിട്ട സങ്കടം വാക്കുകളിൽ വിവരിക്കാനാവില്ല. വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച ജനങ്ങളെ സംരക്ഷിക്കാൻ വേണ്ട പദ്ധതികൾ അവർ തയാറാക്കിയിട്ടില്ല.’’ – വിജയ് ചൂണ്ടിക്കാട്ടി.

‘‘എല്ലാ വർഷവും ചുഴലിക്കാറ്റ് വരുന്നുണ്ട്. ‌ദുരന്തം വരുമ്പോൾ ഒരു ചടങ്ങെന്ന നിലയിൽ എല്ലാ വർഷവും ഒന്നോ രണ്ടോ ദിവസം വന്ന് ദുരിതബാധിതരായ ചിലരെ കണ്ട് ഫോട്ടോയെടുക്കും. ഇതിന് പിന്നാലെ ഭരണാധികാരികൾ സ്ഥലം വിടും. ഇതാണോ പരിഹാരം? മഴയും വെള്ളപ്പൊക്കവും പോലുള്ള ദുരന്തങ്ങള്‍ വരുമ്പോൾ ജനങ്ങളെ അടിസ്ഥാന സുരക്ഷാ ആവശ്യങ്ങൾ നൽകി എങ്ങനെ സംരക്ഷിക്കാം എന്നല്ലേ ചിന്തിക്കേണ്ടത്? ആളുകളെ സുരക്ഷിതരാക്കാനുള്ള ശാശ്വതമായ പരിഹാരത്തെ കുറിച്ച് അവർ ചിന്തിക്കുന്നില്ല. അന്ധമായ ചില പ്രഖ്യാപനങ്ങൾ നടത്താൻ മാത്രമാണ് അവർക്ക് സാധിക്കുന്നത്. ഭരണാധികാരികൾ ഇങ്ങനെ ചെയ്യുന്നത് വേദനാജനകമാണ്.’’– വിജയ് തുറന്നടിച്ചു

‘‘ജനങ്ങളെ കബളിപ്പിച്ച് ഭരണം നടത്തിയ ആരും അധികാര കസേര നിലനിർത്തിയിട്ടില്ല എന്നത് ചരിത്രമാണ്. പ്രതിപക്ഷ പാർട്ടികളെ വിമർശിച്ചും, അവരെ കാവി ചായം പൂശിയും രക്ഷപ്പെടാൻ ശ്രമിക്കേണ്ട. ജനങ്ങളുടെ ശക്തിക്ക് മുന്നിൽ അത് പരാജയപ്പെടും’’ – വിജയ് സർക്കാരിന് മുന്നറിയിപ്പ് നൽകി.

ക്രൂരപീഡനം നേരിട്ടത് അച്ഛനും അമ്മയും മരിച്ച രണ്ടരവയസ്സുകാരിക്ക്..!! കിടക്കയിൽ സ്ഥിരമായി മൂത്രമൊഴിച്ചത് ആയയെ പ്രകോപിപ്പിച്ചു..!! ജനനേന്ദ്രിയത്തിൽ പരുക്കേൽപ്പിച്ചത് മറ്റ് ആയമാർ കണ്ടെങ്കിലും മിണ്ടിയില്ല..!! ജോലിസമയം കൂട്ടിയതിലുള്ള അതൃപ്തിയും

കുളിപ്പിക്കുമ്പോൾ സ്വകാര്യഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന് കുട്ടി പറഞ്ഞു…!! കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസുള്ള കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു…!!! കൊടുംക്രൂത ചെയ്തതിന് മൂന്ന് ആയമാർ അറസ്റ്റിൽ…

കുറുവ സംഘവുമായി തനിക്ക് ബന്ധമില്ല…, ബന്ധമുള്ളവര്‍ ആ രീതിയില്‍ അന്വേഷിക്കട്ടെ…!!! സിപിഎം ജില്ലാ സെക്രട്ടറിക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ…

pathram desk 1:
Leave a Comment