കുളിപ്പിക്കുമ്പോൾ സ്വകാര്യഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന് കുട്ടി പറഞ്ഞു…!! കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസുള്ള കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു…!!! കൊടുംക്രൂത ചെയ്തതിന് മൂന്ന് ആയമാർ അറസ്റ്റിൽ…

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുള്ള കുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത. കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പ്പിച്ചു. പെണ്‍കുഞ്ഞിന് നേരെയായിരുന്നു കൊടുംക്രൂരത. സംഭവത്തിൽ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി തന്നെയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഈ വിവരം മറച്ചുവച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ്‌ തന്റെ സ്വകാര്യഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന കാര്യം കുട്ടി തുറന്നു പറഞ്ഞത്. അങ്ങനെയാണ് തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയത്. പരിശോധനയില്‍ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പരിചരിച്ച മറ്റ് ആയമാരെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുട്ടിയെ ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞത്.

 

കുറുവ സംഘവുമായി തനിക്ക് ബന്ധമില്ല…, ബന്ധമുള്ളവര്‍ ആ രീതിയില്‍ അന്വേഷിക്കട്ടെ…!!! സിപിഎം ജില്ലാ സെക്രട്ടറിക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ…

കൈയടിയ്ക്ക് വേണ്ടി പ്രസ്താവനകള്‍ നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല..!! ഏത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഏത് സീരിയലിനെ കുറിച്ചാണ് പറഞ്ഞത്…? ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രേംകുമാർ വ്യക്തമാക്കണമെന്ന് ആത്മ…!!!

pathram desk 1:
Related Post
Leave a Comment