നടി കീര്‍ത്തി സുരേഷ്- ആന്റണി തട്ടിൽ വിവാഹ തീയതി പുറത്തുവിട്ട് കുടുംബം. ഡിസംബര്‍ 12 ന് ഗോവയിലാണ് വിവാഹചടങ്ങുകള്‍ നടക്കുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍.
ഇരുവരും വിവാഹിതയാവുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം ഈയിടെ കീര്‍ത്തി പങ്കുവച്ചിരുന്നു. 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും ആന്റണി കീര്‍ത്തി എന്നായിരുന്നു കീര്‍ത്തിയുടെ കുറിപ്പ്.
പ്ലസ് ടു മുതലുള്ള സുഹൃദമാണ് കീർത്തിക്ക് ആന്റണിയുമായി. എൻജിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസിന്റെ ഉടമ കൂടിയാണ്.
കഴിഞ്ഞ ദിവസം തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കീര്‍ത്തിയും കുടുംബവും സന്ദർശനം നടത്തിയിരുന്നു. അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ‘റിവോള്‍വര്‍ റിത’യടക്കം തമിഴില്‍ രണ്ട് സിനിമകളാണ് കീര്‍ത്തി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബോളിവുഡില്‍ വരുണ്‍ ധവാൻ നായകനായെത്തുന്ന ചിത്രം ബേബി ജോണിലും കീർത്തി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ ഗാനരംഗത്ത് ഹോട്ട് ലുക്കിലാണ് കീർത്തിയെത്തുന്നത്. ഡിസംബര്‍ 25 ന് ചിത്രം റിലീസ് ചെയ്യും.
Leave a Comment