ഒന്നര മാസം മുൻപ് സന്തോഷത്തോടെ യാത്രയാക്കിയ പൊന്നു മകന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങി അച്ഛൻ മുഹമ്മദും അമ്മ മുംതാസും, ചേട്ടനെ ഒരു നോക്ക് കാണാനാകാതെ നാലാം ക്ലാസുകാരൻ അഷ്ഫാക്, വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി കൂട്ടുകാർ

കൊച്ചി: ഒന്നര മാസം മുൻപ് സന്തോഷത്തോടെ വീട്ടിൽ നിന്നുമിറങ്ങിയ മകന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങി അച്ഛൻ പി മുഹമ്മദ് നസീറും, അമ്മ മുംതാസ് ബീഗവും. ആലപ്പുഴ കളർകോട് അപകടത്തിൽ മരിച്ച ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ സംസ്കാര ചടങ്ങുകൾ എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ നടന്നു. ഉച്ചയ്ക്ക് 2.30 ഓടെ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹമടങ്ങിയ ആംബുലൻസ് സെൻട്രൽ ജുമാ മസ്ജിദിലെത്തി. മയ്യത്ത് നമസ്കാരത്തിനു ശേഷം നടന്ന പൊതുദർശനം വൈകാരിക രംഗങ്ങൾക്ക് സാക്ഷിയായി. മുഹമ്മദ് ഇബ്രാഹിമിന്റെ സംസ്കാരത്തിൽ പങ്കെടുക്കാൻ അച്ഛനും അമ്മയ്ക്കും പുറമെ ലക്ഷദ്വീപ് നിവാസികളായ നൂറുകണക്കിന് പേരും അവസാന നോക്ക് കാണാനെത്തി.

അ‍ഞ്ചുപേരുടെ മരണത്തിലേക്ക് നയിച്ചത് റോഡിലേക്ക് വീണ മരച്ചില്ല- ദൃക്സാക്ഷി, റോഡിൽ എന്തോ വീഴുന്നതു കണ്ട് കാർ വെട്ടിക്കുകയായിരുന്നെന്ന് വാഹനമോടിച്ച വിദ്യാർഥിയും

അവസാനമായി തങ്ങളുടെ പ്രിയപ്പെട്ട മകനെ ഒരു നോക്കുകാണാനെത്തിയ മാതാപിതാക്കൾ കണ്ടുനിന്നവർക്ക് വൈകാരിക കാഴ്ച്ചകളായി മാറി. ഏറെ പണിപ്പെട്ടാണ് ഇരുവരേയും ആശ്വസിപ്പിച്ചത്. ഹയർ സെക്കന്ററി പഠനം പൂർത്തിയാക്കിയ മലപ്പുറം യൂണിവേഴ്സൽ സ്കൂളിലെ സുഹൃത്തുക്കളും ഇബ്രാഹിമിന് അന്ത്യയാത്ര ചൊല്ലാനെത്തിയിരുന്നു. എന്നാൽ നാലാം ക്‌ളാസുകാരനായ അനുജൻ അഷ്ഫാക് അവസാനമായി ഒരു നോക്കുകാണാനായില്ല. 3.20 ഓടെ സംസ്‍കാര ചടങ്ങുകൾ പൂർത്തിയായി.

കളിച്ച് ചിരിച്ചു നടന്നുപോയ ക്യാംപസ് മുറ്റത്ത് ചേതനയറ്റ് ആ അഞ്ചു പേർ, വിങ്ങിപ്പൊട്ടി അധ്യാപകരും സഹപാഠികളും

ഇന്നലെ രാത്രിയായിരുന്നു നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ അപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്ത് എടുത്തത്. കാറിൽ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

കാർ ഓവർടേക്ക് ചെയ്ത് വരുന്നത് കണ്ടിരുന്നു, പെട്ടെന്ന് സ്പീഡ് കുറച്ച് ബ്രേക്ക് പിടിച്ചെങ്കിലും അപ്പോഴേക്കും ഇടിച്ചുകയറിയിരുന്നു, കാറിന് സ്പീഡ് ഉണ്ടായിരുന്നു എന്നാൽ അമിത വേ​ഗത്തിലായിരുന്നില്ല- കെഎസ്ആർടിസി ഡ്രൈവർ

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു. അതീവ ദു:ഖകരമായ സംഭവമാണ് ഉണ്ടായത്. അപകടത്തിൽ വിശദമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവരുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കും. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്നും ആരോഗ്യ സർവ്വകലാശാലയും വ്യക്തമാക്കിയിട്ടുണ്ട്.

കുളിപ്പിക്കുമ്പോൾ സ്വകാര്യഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന് കുട്ടി പറഞ്ഞു…!! കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസുള്ള കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു…!!! കൊടുംക്രൂത ചെയ്തതിന് മൂന്ന് ആയമാർ അറസ്റ്റിൽ…

pathram desk 5:
Leave a Comment