ആലപ്പുഴ: കാർ ഓവർടേക്ക് ചെയ്യുന്നത് കണ്ടിരുന്നു. അപ്പോഴേക്കും ബസിന്റെ വേഗത കുറയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ കാർ ബസിലേക്ക് ഇടച്ചുകയറുകയായിരുന്നുവെന്ന് കളർകോട് വാഹനാപകടത്തിൽ അഞ്ച് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലെ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും.
‘കാർ ഓവർടേക്ക് ചെയ്ത് വരികയായിരുന്നു. അവർ ഓവർടേക്ക് ചെയ്തത് ഞാൻ കാണുന്നുണ്ട്. അതുകൊണ്ട് പെട്ടെന്ന് വണ്ടി ബ്രേക്കിട്ടു. അപ്പോഴേക്കും കാർ റൈറ്റിലേക്ക് തിരിഞ്ഞ് ബസിൽ വന്ന് ഇടിച്ചുകയറിയിരുന്നു. ഇടത്തേക്ക് തിരിച്ച് ബ്രേക്കിടാൻ ശ്രമിച്ചിരുന്നു. പക്ഷേ സെക്കന്റുകൾ കൊണ്ട് കാർ നേരെ വന്ന് ഇടിച്ചുകയറി. ഓവർസ്പീഡ് ആയിരുന്നില്ല. പക്ഷേ സ്പീഡ് ഉണ്ടായിരുന്നു. അല്ലെങ്കിൽ അത്രയും പെട്ടെന്ന് ബസിനടുത്ത് എത്തില്ലല്ലോ.
കാർ ഓടിച്ചിരുന്നവർ ഓവർടേക്ക് ചെയ്ത് വണ്ടി തിരിച്ച് പിടിക്കുമെന്നാണ് കരുതിയത്. ചിലപ്പോൾ ബസ് കണ്ടപ്പോൾ ബ്രേക്ക് പിടിച്ചുകാണും. അപ്പോൾ സ്‌കിഡ് ആയി വന്ന് ഇടിച്ചതായിരിക്കും. യാത്രക്കാർക്കും ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ സീറ്റിന്റെ സൈഡിലേക്ക് വീണിരുന്നു. എല്ല് ഇടിച്ചത് കൊണ്ട് വേദനയുണ്ട്,’ ഡ്രൈവർ രാജീവ് കൂട്ടിച്ചേർത്തു.
Leave a Comment