അ‍ഞ്ചുപേരുടെ മരണത്തിലേക്ക് നയിച്ചത് റോഡിലേക്ക് വീണ മരച്ചില്ല- ദൃക്സാക്ഷി, റോഡിൽ എന്തോ വീഴുന്നതു കണ്ട് കാർ വെട്ടിക്കുകയായിരുന്നെന്ന് വാഹനമോടിച്ച വിദ്യാർഥിയും

ആലപ്പുഴ: കളർകോട് അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായത് ആ സമയത്ത് റോഡിലേക്ക് വീണ മരച്ചില്ലയെന്ന് ദൃക്സാക്ഷി. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന മഞ്ജുവെന്ന വീട്ടമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിന് മുമ്പേ റോഡിൽ മരച്ചില്ല വീണുകിടക്കുന്നുണ്ടായിരുന്നു.

അപകടത്തിൽപ്പെട്ട കാർ വരുമ്പോഴും ഒരു മരച്ചില്ല വീണതായി കണ്ടിരുന്നു. അതുകണ്ട് കാർ ഓടിച്ച പയ്യൻ വാഹനം വെട്ടിച്ചതാണ് അപകടമുണ്ടാക്കിയതെന്നാണ് മഞ്ജു പറയുന്നത്. അതേ സമയത്ത് എതിർ ദിശയിൽ നിന്നു വന്ന കെഎസ്ആർടിസി ബസ് ബ്രേക്കിട്ടെങ്കിലും തൊട്ടടുത്ത് ഒരു ഇലക്ട്രിക് പോസ്റ്റുണ്ടായിരുന്നതിനാൽ കൂടുതൽ വെട്ടിക്കാൻ പറ്റിയില്ല. അപ്പോഴേക്കും കാർ ബസിലേക്ക് ഇടിച്ചുകയറിയെന്നും മഞ്ജു പറഞ്ഞു. സംഭവത്തിൽ പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം, നേരത്തേ മുന്നിൽ എന്തോ വീഴുന്നതു കണ്ടാണ് കാർ വെട്ടിച്ചതെന്ന് വാഹനം ഓടിച്ചിരുന്ന വിദ്യാർഥിയും പറഞ്ഞിരുന്നു.

ഓമ്നിയിൽ വന്ന് കാർ തടഞ്ഞ് നിർത്തി..!! പെട്രോൾ ഒഴിച്ചു കത്തിച്ചു… പെട്ടന്ന് കാർ പൊട്ടിത്തെറിച്ചു..!! യുവതിയെ ഭർത്താവ് കാറിന് തീയിട്ട് കൊലപ്പെടുത്തി..!!! പൊള്ളലേറ്റ് യുവാവ് കാറിൽ നിന്നിറങ്ങി ഓടി..!!

അനില തുടങ്ങിയ ബേക്കറിയിൽ ആൺ സുഹൃത്തിനുണ്ടായ പങ്കാളിത്തം തർക്കത്തിന് കാരണമായി..!! സംഭവത്തിൻ്റെ പേരിൽ കടയിലും കയ്യാങ്കളി…!! പാർട്ണർ ആണ് ഒപ്പെമെന്ന് തെറ്റിദ്ധരിച്ച് കാർ തടഞ്ഞ് തീകൊളുത്തി…!! കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നിൽ…

അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളുടെ സംസ്കാര ചടങ്ങുകൾ ഇന്നും നാളെയുമായി പൂർത്തിയാകും. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം കൊച്ചി ടൗൺ ജുമാ മസ്ജിദിൽ കബറടക്കി. ശ്രീദീപ് വത്സന്റെ മൃതദേഹം പാലക്കാട്ടെ വീട്ടിലെത്തിച്ചു. ഇവിടെ സംസ്കാരച്ചടങ്ങു പുരോഗമിക്കുകയാണ്. കണ്ണൂർ മാട്ടൂലിൽ എത്തിച്ച മുഹമ്മദ് അബ്ദുൽ ജബ്ബാറിന്റെ മൃതദേഹം രാത്രിയോടെ കബറടക്കും. കാവാലത്തെ വീട്ടിലെത്തിച്ച ആയുഷ് ഷാജിയുടെ സംസ്കാരവും കോട്ടയം മറ്റക്കരയിലെ കുടുംബവീട്ടിലെത്തിച്ച ദേവനന്ദന്റെ സംസ്കാരവും നാളെ നടക്കും.

ക്രൂരത നേരിട്ടത് അച്ഛനും അമ്മയും മരിച്ച രണ്ടരവയസ്സുകാരിക്ക്..!! കിടക്കയിൽ സ്ഥിരമായി മൂത്രമൊഴിച്ചത് ആയയെ പ്രകോപിപ്പിച്ചു..!! ജനനേന്ദ്രിയത്തിൽ പരുക്കേൽപ്പിച്ചത് മറ്റ് ആയമാർ കണ്ടെങ്കിലും മിണ്ടിയില്ല..!! ജോലിസമയം കൂട്ടിയതിലുള്ള അതൃപ്തിയും

11 പേരിൽ പരുക്കൊന്നും ഇല്ലാതെ അത്ഭുതകരമായി രക്ഷപെട്ടത് ഒരാൾ മാത്രം… മുറിവേറ്റത് മനസ്സിന്… ഒന്നും മിണ്ടാനാകാതെ മാനസികാഘാതത്തിൽ ഷെയ്ൻ… ഡോക്ടർമാരുടെ നിരീക്ഷണത്തിൽ…

pathram desk 5:
Related Post
Leave a Comment