ഓമ്നിയിൽ വന്ന് കാർ തടഞ്ഞ് നിർത്തി..!! പെട്രോൾ ഒഴിച്ചു കത്തിച്ചു… പെട്ടന്ന് കാർ പൊട്ടിത്തെറിച്ചു..!! യുവതിയെ ഭർത്താവ് കാറിന് തീയിട്ട് കൊലപ്പെടുത്തി..!!! പൊള്ളലേറ്റ് യുവാവ് കാറിൽ നിന്നിറങ്ങി ഓടി..!!

കൊല്ലം: കാറിൽ പോകുകയായിരുന്ന യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില(44)യാണ് മരിച്ചത്. അനിലയ്ക്കൊപ്പം കാറിലുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ചെമ്മാൻമുക്കിൽ ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം. അനിലയുടെ ഭർത്താവ് പത്മരാജന്‍ കൊല്ലം ഈസ്റ്റ് പൊലീസിൽ കീഴടങ്ങി.

അനിലയും സോണിയും സഞ്ചരിച്ചിരുന്ന കാറിനെ മറ്റൊരു വാഹനത്തിൽ എത്തിയ പത്മരാജൻ തടഞ്ഞു. തുടർന്ന് പുറത്തിറങ്ങിയ പത്മരാജൻ കാറിന് നേർക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ‘‘ഒരാൾ ഓമ്നിയിൽ വന്ന് കാർ തടഞ്ഞ് നിർത്തുന്നതാണ് കണ്ടത്. തുടർന്ന് കാറിലേക്ക് എന്തോ എറിയുന്നതും കണ്ടു. പൊടുന്നനെ എന്തോ പൊട്ടിത്തെറിച്ചു. ഉടനെ കാറിൽ നിന്ന് ഒരു പുരുഷൻ പുറത്തേക്ക് ഇറങ്ങി ഓടി. ഇയാളുടെ ഒരു വശം മുഴുവൻ പൊള്ളിയിരുന്നു. എന്നാൽ അനിലയ്ക്ക് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാനായില്ല. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ച ശേഷമാണ് അനിലയെ ആശുപത്രിയിലേക്ക് മാറ്റിയത്.
കാറിലുണ്ടായിരുന്ന സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ പൊള്ളലേറ്റ് മരിച്ചു. അപകടമെന്നാണ് ആദ്യം വിചാരിച്ചത്. അടുത്തുള്ള വീടുകളിലേക്ക് ഞങ്ങൾ വെള്ളത്തിനായി ഓടി.’’

അനില കൊല്ലം ആശ്രാമത്ത് ബേക്കറി കടയുടെ ഉടമസ്ഥയാണ്. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന സോണി ഈ ബേക്കറിയിലെ ജീവനക്കാരനാണ്. യുവതിയുടെ സുഹൃത്തായ മറ്റൊരാളെ ലക്ഷ്യമിട്ടാണ് പത്മരാജൻ ആക്രമണം നടത്തിയതെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ ഓട്ടോയിൽ പത്മരാജൻ ഈസ്റ്റ് പൊലീസിൽ എത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. തീപിടുത്തത്തിൽ രണ്ട് വാഹനങ്ങളും കത്തി നശിച്ചു. സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

അനില തുടങ്ങിയ ബേക്കറിയിൽ ആൺ സുഹൃത്തിനുണ്ടായ പങ്കാളിത്തം തർക്കത്തിന് കാരണമായി..!! സംഭവത്തിൻ്റെ പേരിൽ കടയിലും കയ്യാങ്കളി…!! പാർട്ണർ ആണ് ഒപ്പെമെന്ന് തെറ്റിദ്ധരിച്ച് കാർ തടഞ്ഞ് തീകൊളുത്തി…!! കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നിൽ…

കുളിപ്പിക്കുമ്പോൾ സ്വകാര്യഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന് കുട്ടി പറഞ്ഞു…!! കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസുള്ള കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു…!!! കൊടുംക്രൂത ചെയ്തതിന് മൂന്ന് ആയമാർ അറസ്റ്റിൽ…

pathram desk 1:
Related Post
Leave a Comment