കൈയടിയ്ക്ക് വേണ്ടി പ്രസ്താവനകള്‍ നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല..!! ഏത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഏത് സീരിയലിനെ കുറിച്ചാണ് പറഞ്ഞത്…? ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രേംകുമാർ വ്യക്തമാക്കണമെന്ന് ആത്മ…!!!

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാറിനെതിരെ ടെലിവിഷന്‍ ആര്‍ടിസ്റ്റുകളുടെ സംഘടനയായ ആത്മ. മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെയാണെന്ന പ്രേം കുമാറിന്റെ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനം. ഏത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഏത് സീരിയലിനെ കുറിച്ചാണ് പ്രേം കുമാര്‍ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്ന് ആത്മ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്ന പ്രേം കുമാര്‍ സീരിയലുകളുടെ ഉള്ളടക്കത്തില്‍ എന്തെങ്കിലും ഗുരുതര പ്രശ്‌നങ്ങള് കണ്ടെത്തിയാല്‍ നടപടിയെടുക്കാന്‍ ബാധ്യസ്ഥനാണെന്ന് ആത്മ ചൂണ്ടിക്കാട്ടുന്നു. സീരിയല്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ കൈയടിയ്ക്ക് വേണ്ടി പ്രസ്താവനകള്‍ നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആത്മയുടെ വിമര്‍ശനം. പ്രേം കുമാറിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ തന്റെ പ്രസ്താവനയ്ക്ക് കാരണമായ പശ്ചാത്തലം കൃത്യമായി വിശദീകരിക്കണമെന്നും ആത്മ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമായിരുന്നു പ്രേം കുമാറിന്റെ പരാമര്‍ശം വിവാദമായത്. ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും പ്രേം കുമാര്‍ പറഞ്ഞു. എന്നാല്‍ എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേം കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നിരവധി സീരിയല്‍, സിനിമാ താരങ്ങളാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്.

സൗഹൃദത്തിൽ നിന്ന് പിന്മാറിയതിൽ പക, മുൻ ആൺ സുഹൃത്തിനേയും അയാളുടെ കൂട്ടുകാരനേയും തീയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ നടിയും മോഡലുമായ നര്‍ഗീസ് ഫക്രിയുടെ സഹോദരി അറസ്റ്റിൽ; എറ്റിനി കൊല്ലപ്പെട്ടത് റൂമിൽ ഉറങ്ങിക്കിടക്കുന്ന ജേക്കബ്‌സിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

pathram desk 1:
Related Post
Leave a Comment