വിസികി ന്യൂസ് സ്‌കോർ റാങ്കിങ്ങിൽ ഒന്നാമതായി റിലയൻസ് ഇൻഡസ്ട്രീസ്, മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിന്ന ഇന്ത്യൻ കോർപ്പറേറ്റായി റിലയൻസ്, എഫ്എംസിജി, ബാങ്കിങ് കമ്പനികളെയെല്ലാം പിന്നിലാക്കിയാണ് ഈ നേട്ടം

കൊച്ചി/ഡൽഹി: 2024ലെ വിസികി ന്യൂസ് സ്‌കോർ റാങ്കി (Wizikey News Score Ranking)ങ്ങിൽ ഒന്നാമതെത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. നിലവിൽ വരുമാനത്തിന്റെയും ലാഭത്തിന്റെയും വിപണി മൂല്യത്തിന്റെയും സോഷ്യൽ ഇംപാക്റ്റിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ്.

മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ നിറഞ്ഞുനിന്ന ഇന്ത്യൻ കോർപ്പറേറ്റ് എന്ന നിലയിലാണ് എഐ അധിഷ്ഠിത മീഡിയ ഇന്റലിജൻസ് സ്ഥാപനമായ വിസികിയുടെ റാങ്കിങ്ങിൽ റിലയൻസ് ഒന്നാമതെത്തിയത്. രാജ്യത്തെ മുൻനിര എഫ്എംസിജി, ബാങ്കിങ് ആൻഡ് ഫൈനാൻസ് കമ്പനികളേക്കാളുമെല്ലാം ഏറെ ഉയർന്ന വിസിബിലിറ്റിയാണ് മാധ്യമങ്ങളിൽ റിലയൻസിന് ലഭിച്ചത്.

2024ലെ ന്യൂസ് സ്‌കോറിൽ 100-ൽ 97.43 സ്‌കോർ നേടാൻ റിലയൻസിന് സാധിച്ചു. 2023ൽ ഇത് 96.46ഉം, 2022ൽ 92.56ഉം, 2021ൽ 84.9ഉം ആയിരുന്നു. ഓരോ വർഷം കൂടുംതോറും ന്യൂസ് സ്‌കോറിൽ സ്ഥിരതയോടെയുള്ള വളർച്ച നേടാൻ റിലയൻസ് ഇൻഡസ്ട്രീസിനായി.

ന്യൂസ് വോള്യം, ഹെഡ്‌ലൈൻ പ്രസൻസ്, മാധ്യമങ്ങളുടെ റീച്ച്, റീഡർഷിപ്പ് എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വിസികി ന്യൂസ് സ്‌കോർ പുറത്തുവിടുന്നത്. റാങ്കിങ് തുടങ്ങിയത് മുതൽ പട്ടികയുടെ മുൻനിരയിൽ സ്ഥിരതയോടെ സ്ഥാനം പിടിക്കാൻ റിലയൻസ് ഇൻഡസ്ട്രീസിനായി. അഞ്ച് വർഷം മുമ്പാണ് ആദ്യമായി ന്യൂസ് സ്‌കോർ പട്ടിക പ്രസിദ്ധീകരിച്ചത്.

97.43 ന്യൂസ് സ്‌കോറുമായി റിലയൻസ് റാങ്കിങ് മറ്റ് കമ്പനികളേക്കാൾ ഏറെ മുകളിലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (89.13), എച്ച്ഡിഎഫ്സി ബാങ്ക് (86.24), വൺ97 കമ്മ്യൂണിക്കേഷൻസ് (84.63), ഐസിഐസിഐ ബാങ്ക് (84.33), സോമാറ്റോ (82.94) എന്നീ കമ്പനികളാണ് വിസിക്കി റാങ്കിങ്ങിൽ റിലയൻസിന് പിന്നിലുള്ള ഇന്ത്യൻ കമ്പനികൾ.

ന്യൂസ് വോളിയം (ഒരു ബ്രാൻഡിനെക്കുറിച്ചുള്ള വാർത്തകളുടെ അളവ്), ഹെഡ്‌ലൈൻ പ്രസൻസ് (തലക്കെട്ടുകളിൽ ഒരു ബ്രാൻഡിന്റെ പേര് എത്ര തവണ പ്രത്യക്ഷപ്പെടുന്നു), പ്രസിദ്ധീകരണ വ്യാപ്തി (ബ്രാൻഡിനെ കവർ ചെയ്യുന്ന പ്രസിദ്ധീകരണങ്ങളുടെ വ്യാപനം), വായനക്കാരുടെ എണ്ണം (ഒരു ബ്രാൻഡിനെ കവർ ചെയ്യുന്ന പ്രസിദ്ധീകരണങ്ങളുടെ വായനക്കാരുടെ എണ്ണം) എന്നിവയെല്ലാമാണ് വിസികി പ്രാഥമികമായി അളക്കുന്നത്. സ്‌കോർ 0 മുതൽ 100 വരെയാണ്. 4,00,000-ലധികം പ്രസിദ്ധീകരണങ്ങൾ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ, മെഷീൻ ലേണിംഗ്, മീഡിയ ഇന്റലിജൻസ് എന്നിവ ഉപയോഗപ്പെടുത്തിയാണ് വിസിക്കി ന്യൂസ് സ്‌കോർ കണക്കാക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7