ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ച; ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്ററുകളും മെഷീനുകളും ഉള്‍പ്പെടെ ആരോഗ്യവകുപ്പ് പൂട്ടി, സ്കാനിങ് റെക്കോർഡുകൾ ഒന്നും തന്നെ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തൽ

ആലപ്പുഴ: ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ചവരുത്തിയ സംഭവത്തില്‍ ആലപ്പുഴ നഗരത്തിലെ രണ്ട് സ്‌കാനിങ് സെന്ററുകള്‍ പൂട്ടി സീൽ ചെയ്തു. സ്‌കാനിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​യോ​ഗി​ച്ച വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ശം മി​ഡാ​സ്, ശ​ങ്കേ​ഴ്സ് എ​ന്നീ ലാ​ബു​ക​ളു​ടെ ലൈ​സ​ന്‍​സാണ് റ​ദ്ദാ​ക്കിയത്.

നിയമപ്രകാരം സ്‌കാനിങിന്റെ റെക്കോര്‍ഡുകള്‍ രണ്ടു വര്‍ഷം സൂക്ഷിക്കണമെന്നാണ്. എന്നാല്‍ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നുംതന്നെ സ്ഥാപനങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം നടത്തിയ പരിശോധനകള്‍ക്കിടയിലാണ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. ഇതിന്റെ തുടരന്വേഷണം നടക്കുകയാണ്.

ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​നീ​ഷ്, സു​റു​മി ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞാ​ണ് അ​സാ​ധാ​ര​ണ വൈ​ക​ല്യ​ങ്ങ​ളു​മാ​യി ജ​നി​ച്ച​ത്. വൈ​ക​ല്യ​ങ്ങ​ള്‍ ഗ​ര്‍​ഭ​കാ​ല​ത്തെ സ്‌​കാ​നിം​ഗി​ൽ ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്ന് അ​നീ​ഷും സു​റു​മി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഏ​ഴ് ത​വ​ണ സ്‌​കാ​ന്‍ ചെ​യ്തി​ട്ടും വൈ​ക​ല്യം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ലാ​ബു​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് വാ​ർ​ത്താ കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. ആ​ല​പ്പു​ഴ ഡെ​പ്യൂ​ട്ടി ഡി​എം​ഒ അ​നു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നേ​രി​ട്ടെ​ത്തി​യാ​ണ് സ്കാ​നിം​ഗ് സെ​ന്‍റ​റു​ക​ൾ ​സീ​ൽ ചെ​യ്ത​ത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7