ഭാര്യയുടെ ബുദ്ധി രക്ഷിച്ചു, ഒറ്റപ്പാലത്തെ വീട്ടിൽ നിന്ന് മോഷണം പോയെന്നു കരുതിയ, 63 പവൻ സ്വർണം വീട്ടിനുള്ളിൽതന്നെയുള്ള ഇരുമ്പലമാരയിൽ പ്രത്യേക അറയ്ക്കുള്ളിൽ, മോഷണം പോയത് ഒരു ലക്ഷം രൂപയും വാച്ചും മാത്രം

പാലക്കാട്: ഒറ്റപ്പാലം ത്രാങ്ങാലിയിലെ വീട്ടിൽ മോഷണം പോയെന്നു കരുതിയ 63 പവൻ സ്വർണം വീട്ടിൽത്തന്നെ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽനിന്നുമാണ് സ്വർണം ഭദ്രമായി കണ്ടെത്തിയത്. അലമാരയിലെ പ്രത്യേക അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണം. എന്നാൽ, വീട്ടിലുണ്ടായിരുന്ന ഒരുലക്ഷം രൂപയും 35000 രൂപ വിലപിടിപ്പുള്ള വാച്ചും മോഷണം പോയതായി സ്ഥിരീകരിച്ചു.

ത്രാങ്ങാലി മൂച്ചിക്കൽ ബാലകൃഷ്ണന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. ആദ്യം 63 പവൻ സ്വർണവും മോഷണം പോയിയെന്നാണ് കരുതിയിരുന്നത്. എന്നാൽ, മോഷണ വിവരം പറയാൽ ബാലകൃഷ്ണൻ ചെന്നൈയിലുള്ള ഭാര്യയെ വിളിച്ച് സംസാരിച്ചതിന് പിന്നാലെ സ്വർണം കണ്ടെത്തുകയായിരുന്നു. ഭാര്യ നൽകിയവിവരമനുസരിച്ച് ഇരുമ്പ് അലമാരയിലെ പ്രത്യേക അറ പരിശോധിച്ചതോടെ സ്വർണം പെട്ടിയിൽ കണ്ടെത്തുകയായിരുന്നു.

കൂരാക്കൂരിരുട്ട്, പുറത്ത് ആനയുടെ ചിന്നംവിളി, പ്രാണനും കയ്യിൽ പിടിച്ചുകൊണ്ട് ഒരു രാത്രി മരപ്പൊത്തിനും പാറക്കെട്ടുകൾക്കുമിടയിലായി, അന്വേഷിച്ചെത്തിയവരുടെ ശബ്ദം കേട്ടിട്ടും മിണ്ടാനായില്ല; കു​ട്ട​മ്പു​ഴ​ കാ​ട്ടി​നു​ള്ളി​ല്‍ അകപ്പെട്ട സ്ത്രീകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എന്നാൽ മുകൾ നിലയിലെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് താഴെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന പണവും 35,000 രൂപ വിലവരുന്ന വാച്ചും മോഷ്ടിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഏഴ് മണിക്കും വെള്ളിയാഴ്ച രാവിലെ ആറ് മണിക്കും ഇടയിലാണ് വീട്ടിൽ മോഷണം നടന്നതെന്നാണ് കരുതുന്നത്. വ്യാഴാഴ്ച രാത്രി ബാലകൃഷ്ണൻ വീട് പൂട്ടി മകളുടെ വീട്ടിൽ പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെ തിരിച്ചത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

pathram desk 5:
Related Post
Leave a Comment