കൂരാക്കൂരിരുട്ട്, പുറത്ത് ആനയുടെ ചിഹ്നംവിളി, പ്രാണനും കയ്യിൽ പിടിച്ചുകൊണ്ട് ഒരു രാത്രി മരപ്പൊത്തിനും പാറക്കെട്ടുകൾക്കുമിടയിലായി, അന്വേഷിച്ചെത്തിയവരുടെ ശബ്ദം കേട്ടിട്ടും മിണ്ടാനായില്ല; കു​ട്ട​മ്പു​ഴ​ കാ​ട്ടി​നു​ള്ളി​ല്‍ അകപ്പെട്ട സ്ത്രീകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ​യി​ല്‍ പ​ശു​വി​നെ തി​ര​ഞ്ഞ് കാ​ട്ടി​നു​ള്ളി​ല്‍ വ​ഴി​തെ​റ്റി​പ്പോ​യ മൂ​ന്ന് സ്ത്രീ​ക​ൾ ഒ​രു രാ​ത്രി ക​ഴി​ച്ചു കൂ​ട്ടി​യ​ത് പ്രാണനും കയ്യിൽ പിടിച്ചുകൊണ്ട്. ജീവനും മരണത്തിനുമിടയ്ക്കുള്ള ഒരു രാത്രി. പശുവിനെ തിരഞ്ഞ് കാട്ടിലെത്തിയവർ അകപ്പെട്ടത് ആനകളുടെ മുന്നിൽ. ചു​റ്റും ആ​ന​ക​ളെ​ത്തി​യ​തോ​ടെ ചി​ത​റി​യോ​ടി​യവർ ആദ്യം ഒ​രു മ​ര​പ്പൊ​ത്തി​ല്‍ അഭയം തേടി. എന്നാൽ അവിടേക്കും ആ​നകൾ പാഞ്ഞടുക്കുകയായിരുന്നു. അതോടെ നിന്നും വീ​ണ്ടും ഓ​ടി പാ​റ​ക്കെ​ട്ടി​ന​ടു​ത്ത് അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു.

ആ​ന​യ്ക്ക് പി​ടി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​ലും അ​ക​ലെ​യാ​യി​രു​ന്നു പാ​റ​പ്പു​റ​ത്ത് ഇ​വ​ർ ഇ​രു​ന്ന​ത്. ആ​ന പി​ടി​ക്കാ​ന്‍ വ​ന്നാ​ല്‍ മാ​റാ​നു​ള്ള സൗ​ക​ര്യം പാ​റ​യു​ടെ മു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. രാ​ത്രി ര​ണ്ടു​മ​ണി വ​രെ ചു​റ്റി​ലും ആ​ന ഉ​ണ്ടാ​യി​രു​ന്നു. അ​ടു​ത്ത് ആ​ളി​രു​ന്നാ​ലും കാ​ണാ​ന്‍ ക​ഴി​യാ​ത്ത​ത്ര കൂ​രി​രു​ട്ടി​ൽ രാ​ത്രി ഉ​റ​ങ്ങാ​തെ എ​ഴു​ന്നേ​റ്റി​രു​ന്ന് പ്രാ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. .

കാട്ടിൽ പോയവരെ കാണാതായതോടെ രാ​ത്രി​യി​ല്‍ വ​ന​ത്തി​ല്‍ ഉ​ച്ച​ത്തി​ല്‍ പേ​ര് വി​ളി​ച്ച് തി​ര​ച്ചി​ല്‍ ന​ട​ത്തു​മ്പോ​ള്‍ മൂ​വ​രും ത​ങ്ങ​ള്‍ വി​ളി​ക്കു​ന്ന​ത് കേ​ട്ടി​രു​ന്നു​വെ​ന്ന് ദൗ​ത്യ​സം​ഘം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. എ​ന്നാ​ല്‍ ആ​രാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത​ത് കൊ​ണ്ട് മൂ​വ​രും തി​രി​ച്ച് മ​റു​പ​ടി പ​റ​യാ​തെ മി​ണ്ടാ​തി​രു​ന്നു. ഒപ്പം പുറത്ത് ആനകളുടെ ശബ്ദവും വന്നതോടെ സൗണ്ട് കേട്ട് ആനകളെത്തിയാലോയെന്ന പേടിയും. നാ​ലു​മ​ണി​ക്കൂ​ര്‍ നേ​ര​മാ​ണ് കാ​ട്ടി​ല്‍ ദൗ​ത്യ​സം​ഘത്തി​ടു​ത്ത​ടു​ത്താ​യി മൂവരും ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ദൗ​ത്യ​സം​ഘം പ​റ​ഞ്ഞു.

വ​നാ​തി​ര്‍​ത്തി​യി​ൽ താ​മ​സി​ക്കു​ന്ന മാ​യാ ജ​യ​ന്‍, പാ​റു​ക്കു​ട്ടി, ഡാ​ര്‍​ലി എ​ന്നി​വ​രാ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം കാ​ട്ടി​ല​ക​പ്പെ​ട്ട​ത്. ഇ​വ​രി​ൽ മാ​യ​യു​ടെ പ​ശു​വി​നെ ബു​ധ​നാ​ഴ്ച മു​ത​ല്‍ കാ​ണാ​താ​വുകയായിരുന്നു. എന്നാൽ പ​ശു​വി​നെ ക​ണ്ടെ​ത്തി മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​വ​ര്‍ ആ​ന​യു​ടെ മു​ന്നി​ല​ക​പ്പെ​ട്ട് പേ​ടി​ച്ച് ചി​ത​റി​യോ​ടി​യ​താ​യി മാ​യ ഭ​ര്‍​ത്താ​വി​നെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വി​ളി​ച്ച് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഇ​രു​ട്ടു വീ​ണ​തോ​ടെ രാ​ത്രി തി​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. നേ​രം വെ​ളു​ത്ത​തോ​ടെ തി​ര​ച്ചി​ലി​ന് കൂ​ടു​ത​ൽ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, ഫ​യ​ർ ഫോ​ഴ്‌​സ്, നാ​ട്ടു​കാ​ർ, വ​നം വാ​ച്ച​ർ​മാ​ർ എ​ന്നി​വ​രാ​ണ് തെ​ര​ച്ചി​ൽ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നി​ടെ പ​ശു തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് ആ​ശ​ങ്ക​യി​ലാ​യ വീ​ട്ടു​കാ​ര്‍ വീ​ണ്ടും തി​ര​ച്ചി​ലി​നി​റ​ങ്ങി​യ​ത്. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട തി​ര​ച്ചി​ലി​ന് ഒ​ടു​വി​ല്‍ മാ​യ​യു​ടെ മ​ക​ന്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘം കു​ട്ട​മ്പു​ഴ വ​ന​ത്തി​ന​ക​ത്ത് ആ​റു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ അ​റ​ക്ക​മു​ത്തി എ​ന്ന സ്ഥ​ല​ത്ത് നി​ന്ന് ഇ​വ​രെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

pathram desk 5:
Leave a Comment