ഉറ്റവരും ഉടയവരും പ്രാണൻ കൊടുത്തു സ്നേഹിച്ചവനും നഷ്ടപ്പെട്ട ശ്രുതിക്ക് കൈത്താങ്ങായി സർക്കാർ; റവന്യൂ വകുപ്പിൽ ക്ലാർക്കായി നിയമനം

തിരുവനന്തപുരം: കണ്ണ് ചിമ്മുന്ന വേ​ഗത്തിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടു. എന്നും കൂടെയുണ്ടാകുമെന്ന വാക്ക് നൽകി കൈപിടിച്ചവനും പാതി വഴിയിൽ നഷ്ടപ്പെട്ടു. എങ്കിലും ആത്മവിശ്വാസം കൊണ്ട് പിടിച്ചുനിന്ന ശ്രുതിക്ക് കൈത്താങ്ങായി സർക്കാർ.

വയനാട് മേപ്പാടി ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി. റവന്യൂ വകുപ്പിൽ ക്ലാർക്ക് തസ്തികയിലാണ് നിയമനം. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.

മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളായ ശിവണ്ണനെയും സബിതയെയും സഹോദരി ശ്രേയയെയും ശ്രുതിക്ക് നഷ്ടപ്പെട്ടിരുന്നു. പിന്നീട് ശ്രുതിക്ക് തണലായി ഉണ്ടായിരുന്നത് പ്രതിശ്രുതവരൻ ജെൻസൺ ആയിരുന്നു. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ സെപ്റ്റംബർ പത്തിന് ശ്രുതിയും ജെൻസണും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ജെൻസൺ മരണപ്പെടുകയായിരുന്നു. അന്നത്തെ അപകടത്തിൽ പരുക്കേറ്റ ശ്രുതി സുഖംപ്രാപിച്ചുവരുന്നതേയുള്ളു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7