ഒടുവിൽ എഡിഎമ്മിൻ്റെ കുടുംബത്തിനെതിരേ സിപിഎം…!!!! ‌സിബിഐ അന്വേഷണം ആവശ്യമില്ല, കൂട്ടിലടച്ച തത്തയാണ്…!!! കേന്ദ്രം പറയുന്നതു മാത്രം അവർ ചെയ്യും, ഞങ്ങൾ ‍സിബിഐയെ അം​ഗീകരിച്ചിട്ടില്ല, ഇനി അം​ഗീകരിക്കുകയുമില്ലെന്ന് എം.വി ​ഗോവിന്ദൻ

പത്തനംതിട്ട: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

സിബിഐ ആണ് എല്ലാത്തിന്റെയും അവസാനവാക്ക് എന്നത് തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്നലെയും അത് അംഗീകരിച്ചിട്ടില്ല, ഇന്നും അത് അംഗീകരിക്കുന്നില്ല, നാളെയൊട്ട് അംഗീകരിക്കയുമില്ല. സുപ്രീംകോടതി പറയുന്നപോലെ കൂട്ടിലടച്ച തത്തയാണ് സിബിഐ. കേന്ദ്രസര്‍ക്കാര്‍ എന്താണ് പറയുന്നത് ഇതു ചെയ്യുകയാണ് സിബിഐയെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയാണ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയമുണ്ടെന്നും സംഭവത്തില്‍ പിപി ദിവ്യയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അതുപോലെ ദിവ്യയ്ക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.

​ഗർഭിണിയായ പ്ലസ്ടുക്കാരിയുടെ മരണം; പോക്സോ പ്രകാരം കേസ്, പിതൃത്വം തെളിയിക്കാൻ സുഹൃത്തായ 17- കാരന്റെ രക്ത സാമ്പിളും ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ സാമ്പിളും പരിശോധിക്കുന്നു

ബുധനാഴ്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഡിസംബര്‍ ആറാം തീയതി കേസ് ഡയറി ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദേശം. ഇതിനുശേഷം ഹര്‍ജിയില്‍ ഡിസംബര്‍ ഒന്‍പതാം തീയതി കോടതി വിശദമായ വാദം കേള്‍ക്കും.

pathram desk 5:
Leave a Comment