​ഗർഭിണിയായ പ്ലസ്ടുക്കാരിയുടെ മരണം; പോക്സോ പ്രകാരം കേസ്, പിതൃത്വം തെളിയിക്കാൻ സുഹൃത്തായ 17- കാരന്റെ രക്ത സാമ്പിളും ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ സാമ്പിളും പരിശോധിക്കുന്നു

അടൂർ: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെ സഹപാഠിയുടെ രക്തസാമ്പിൾ പരിശോധയ്ക്കയച്ചു. പോസ്റ്റുമോർട്ടത്തിൽ വിദ്യാർഥിനി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പെൺകുട്ടിയുടെ സുഹൃത്തായ 17-കാരന്റെ രക്തസാമ്പിളുകൾ പരിശോധയ്ക്ക് അയച്ചത്. കൂടാതെ ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.

ഗർഭസ്ഥ ശിശുവിന്റെ പിതൃത്വം തെളിയിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. ടെസ്റ്റ് റിസൽട്ട് വന്നതിനുശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുണ്ടായേക്കും. ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. പിന്നീട് പോക്‌സോ നിയമപ്രകാരവും കേസെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് 17-കാരിയായ പെൺകുട്ടി പനി ബാധിച്ച് മരിച്ചത്. പനി ബാധിച്ച പെൺകുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. നവംബർ 22-ാം തീയതിയാണ് പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

പെൺകുട്ടിയുടെ മരണത്തിൽ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടി അമിതമായ അളവിൽ മരുന്ന് കഴിച്ചതായും സംശയിക്കുന്നുണ്ട്. ഒപ്പം കൈ ഞരമ്പ് മുറിച്ച നിലയിലുമായിരുന്നു.

pathram desk 5:
Leave a Comment