റോഡിലൂടെ പോവുകയായിരുന്ന വിദ്യാർഥികളെ ഇടിച്ചിട്ട ശേഷം ബസ് നിർത്താതെ പോയി; മൂന്നു വിദ്യാർഥികൾക്ക് പരുക്ക്…!! വൻ ദുരന്തത്തിൽനിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്…

തിരുവനന്തപുരം: ആറ്റിങ്ങളിൽ സ്വകാര്യ ബസുകളുടെ മത്സരത്തിനിടെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർഥികളെ ഇടിച്ച ശേഷം നിർത്താതെ പോയി. ആറ്റിങ്ങൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ശിവജിത്ത്, ദേവനാരായണൻ, അഭിനവ് എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റു. രാവിലെ ട്യൂഷൻ കഴിഞ്ഞ് സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് അപകടം.

പാലസ് റോഡിന്റെ ഇടതു വശത്തുകൂടി കിഴക്കേനാലുമുക്കിലേയ്ക്ക് നടന്നുപോകുകയായിരുന്ന കുട്ടികളെ ഇതേ ദിശയിൽ വന്ന ബസാണ് ഇടിച്ചത്. ചിറയിൻകീഴിൽനിന്ന് ആറ്റിങ്ങലേയ്ക്ക് വന്ന ധൃതി എന്ന ബസാണ് അപകടത്തിനിടയാക്കിയതെന്ന് കുട്ടികൾ പറയുന്നു.

ദേവനാരായണന്റെ തോളിൽ ബസ് മുട്ടുകയും കുട്ടി വശത്തേയ്ക്ക് മറിയുകയുമായിരുന്നു. വീഴ്ചയിൽ കൂടെയുണ്ടായിരുന്ന മറ്റുരണ്ടുപേരുമായി കൂട്ടിയിടിക്കുകയും ചെയ്തു. അതുവഴിപോയ ഒരു യാത്രക്കാരൻ കുട്ടികളെ പിടിച്ച് റോഡരികിലേക്കു മാറ്റി. കുട്ടികൾ ബസിനടയിലേയ്ക്ക് വീണിരുന്നെങ്കിൽ വൻദുരന്തമുണ്ടാകുമായിരുന്നു. തലനാരിഴയ്ക്കാണ് ഇതൊഴിവായത്.

എന്നാൽ മുറിവുകളില്ലാത്തതിനാൽ കുട്ടികൾ സ്‌കൂളിലേക്ക് പോവുകയായിരുന്നു. പക്ഷെ സ്‌കൂളിലെത്തിയപ്പോൾ നട്ടെല്ലിനും തോളെല്ലിനും വേദന തുടങ്ങുകയും ഛർദ്ദിക്കുകയും ചെയ്തു. ഇതോടെ അധ്യാപകരെ വിവരം അറിയിക്കുകയും അവർ ഉടൻതന്നെ കുട്ടികളെ സമീപത്തുള്ള ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആശുപത്രിയിൽ പരിശോധനകൾ നടത്തി മരുന്ന് നല്കി കുട്ടികളെ രക്ഷാതാക്കൾക്കൊപ്പം വിട്ടു. വേദനയും അസ്വസ്ഥതകളും തുടർന്നാൽ മെഡിക്കൽകോളേജാശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ തേടണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ ആറ്റിങ്ങൽ പോലീസിൽ പരാതി നല്കിയതായി പ്രഥമാധ്യാപകൻ അനിൽകുമാർ പറഞ്ഞു. സമയക്രമീകരണം നടത്താതെ മറ്റു ബസുകളെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ഇവിടെ മത്സരയോട്ടം പതിവാണെന്നു നാട്ടുകാർ പറഞ്ഞു. മുൻപും സമാനരീതിയിൽ അപകടങ്ങളുണ്ടായിട്ടുണ്ടെന്നും നാട്ടുകാർ.

എഡിഎമ്മിന്റെ മരണത്തിൽ ‌സിബിഐ അന്വേഷണം ആവശ്യമില്ല, സിബിഐ അവസാനവാക്കല്ല, കൂട്ടിലടച്ച തത്തയാണ്, കേന്ദ്രം പറയുന്നതു മാത്രം അവർ ചെയ്യും, ഞങ്ങൾ ‍സിബിഐയെ അം​ഗീകരിച്ചിട്ടില്ല, ഇനി അം​ഗീകരിക്കുകയുമില്ല- എംവി ​ഗോവിന്ദൻ

pathram desk 5:
Leave a Comment