ചേലക്കരയിൽ ബിജെപിക്ക് വോട്ട് കൂടിയതിന് കാരണം വിവരിച്ച് കെ. രാധാകൃഷ്ണൻ…!!! എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും പരിശോധിക്കുമെന്ന് എംപി…

തൃശൂർ: ചേലക്കരയിൽ ബിജെപിക്ക് വോട്ട് വര്‍ധിച്ചത് പ്രത്യേക സാഹചര്യത്തിലാണെന്ന് കെ. രാധാകൃഷ്ണൻ എംപി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 28,000 വോട്ട് ആയിരുന്നു. ഇപ്പോള്‍ 33,000 ലേക്ക് എത്തി. ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. വലിയ രീതിയിലുള്ള വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടക്കുന്നു. അതുകൊണ്ടാണ് ബിജെപിയുടെ വോട്ട് ശതമാനം കൂടിയത്- കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ചേലക്കരയില്‍ ബിജെപിക്ക് വോട്ട് കൂടിയത് പരിശോധിക്കുമെന്ന് കെ. രാധാകൃഷ്ണന്‍ എം പി. എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും പരിശോധിക്കുമെന്ന് കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

ഇടതു പക്ഷജനാധിപത്യ മുന്നണിക്ക് എതിരായി വലിയ ക്യാമ്പയിനാണ് നടത്തിയത്. അത് ബിജെപിയും യുഡിഎഫും ഡിഎംകെയും നടത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ തന്നെ ഇടതുപക്ഷതിനെതിരായി വലിയ രീതിയിലുള്ള ക്യാംപയിനാണ് നടത്തിയത് – അദ്ദേഹം വിശദമാക്കി.

ഒറ്റയ്ക്ക് നയിച്ച് ഒരു ലക്ഷം നേടി…!!! പ്രിയങ്കയ്ക്കൊപ്പം പോരാടി തിളങ്ങി നവ്യ ഹരിദാസ്…!! ദേശീയ നേതാക്കൾ ആരും എത്തിയില്ല… പ്രവർത്തകർ ഒപ്പം നിന്നു… തല ഉയർത്തിപ്പിടിച്ച് നവ്യ…!!

അതേസമയം, ചേലക്കരയിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമാകുകയാണ്. തോല്‍വി നേതാക്കളും നേതൃത്വവും ചോദിച്ചു വാങ്ങിയ അടിയെന്ന് മണ്ഡലം കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രാദേശിക നേതാക്കള്‍. ചേലക്കരയില്‍ തന്റെ കണക്ക് തെറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ബിജെപിയുടെ വോട്ട് വര്‍ധിച്ചത് ഗൗരവകരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു.

പാലക്കാട്ട് വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ല…!!! പ്രധാനപ്പെട്ട സ്‌കൂളാണ് ഉമ്മന്‍ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സ്…!! എന്ത് സംഭവിക്കുമ്പോഴും ആദ്യം ഓർക്കുന്ന പേര് ഉമ്മൻചാണ്ടിയുടേത്…!! ചാണ്ടി ഉമ്മൻ സ്ഥലത്ത് ഇല്ലാത്തപ്പോൾ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ…

നിരാശപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട..!! സഖാവ് സരിന്‍ കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമാകും…!!! ഖുര്‍ആന്‍ തൊട്ടു സത്യം ചെയ്യിക്കുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തി..!!

 

pathram desk 1:
Related Post
Leave a Comment