പെർത്ത്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 46 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. 150 റൺസിന് ഓൾഔട്ടായ ഇന്ത്യ ഇരട്ടി വീര്യത്തിൽ തിരിച്ചടിച്ചപ്പോൾ ഓസ്ട്രേലിയൻ ഇന്നിങ്സ് വെറും 104 റൺസിന് ചുരുണ്ടുകൂടി.
അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റൻ ജസ്പ്രീതം ബുംമ്ര മുന്നിൽ നിന്നു നയിച്ചപ്പോൾ രണ്ട് വിക്കറ്റുമായി മുഹമ്മദ് സിറാജ് നല്ല പിന്തുണ നൽകി. മൂന്ന് വിക്കറ്റ് നേടിയ മൂന്നാം പേസർ ഹർഷിത് റാണ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു.
ഏഴു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. അലക്സ് കാരിയും (21) മിച്ചൽ സ്റ്റാർക്കും (26) നടത്തിയ ചെറുത്തുനിൽപ്പാണ് അവരെ നൂറു കടത്തിയത്. ഇതിൽ സ്റ്റാർക്കിന്‍റെ പോരാട്ടം എടുത്തുപറയേണ്ടതാണ്. ഒമ്പതാമനായി ബാറ്റിങ്ങിനിറങ്ങിയ സ്റ്റാർക്ക് 112 പന്ത് അതിജീവിച്ചാണ് 26 റൺസെടുത്തത്. രണ്ടു ബൗണ്ടറി ഇതിൽ ഉൾപ്പെടുന്നു.
18 ഓവർ പന്തെറിഞ്ഞ ബുംറ 30 റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. നാലാമത്തെയും അഞ്ചാമത്തെയും ബൗളർമാരായെത്തിയ നിതീഷ് കുമാർ റെഡ്ഡിയും വാഷിങ്ടൺ സുന്ദറും പങ്കുവച്ചത് അഞ്ചോവർ മാത്രം. ഇരുവർക്കും വിക്കറ്റില്ല.
പെട്ടിയിലെ ഭൂതത്തെ തുറന്നുവിട്ട് രാഹുലും ഷാഫിയും; രാഹുലിന് റെക്കോഡ് ഭൂരിപക്ഷം
Leave a Comment