സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപം കൂറ്റൻ പാമ്പ്…!!! ഇതുവരെ പിടികൂടിയത് 33 പാമ്പുകളെ…!! സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് പരമ്പരാഗത പാതകൾ മാത്രം ഉപയോഗിക്കണമെന്ന് വനം വകുപ്പ്

ശബരിമല: സന്നിധാനത്ത് പതിനെട്ടാം പടിക്കു സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടികൂടി. ഇന്നു രാവിലെ ഒൻപതരയോടെ പതിനെട്ടാം പടിക്കു താഴെ മഹാ കാണിയ്ക്ക ഭാഗത്തുനിന്ന് അപ്പം, അരവണ കൗണ്ടറുകളിലേക്കു പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിന്റെ തുടക്കഭാഗത്തെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. നൂറുകണക്കിനു ഭക്തർ കടന്നുപോകുന്ന പടിക്കെട്ടിന്റെ തുടക്ക ഭാഗത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണു കൈവരിയിൽ നീണ്ടു നിവർന്നു കിടക്കുന്ന നിലയിൽ രണ്ടടിയോളം നീളം വരുന്ന പാമ്പിനെ കണ്ടത്.

ഉടൻതന്നെ ഈ ഭാഗത്തുകൂടി തീർഥാടകർ അടിപ്പാതയിലേക്കു കടക്കുന്നതു തടഞ്ഞു. സംഭവം അറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്നു പിടികൂടാനുള്ള ശ്രമത്തിനിടെ പാമ്പ് കൈവരിയിൽനിന്നു പടിക്കട്ടിലേക്കു ചാടി. തുടർന്ന് ഇവിടെനിന്നു പാമ്പിനെ പിടികൂടി കുപ്പിയിൽ ആക്കി. ഇതോടെയാണ് 20 മിനിറ്റോളം നീണ്ടുനിന്ന ഉദ്വേഗത്തിനു വിരാമമായത്. വിഷമില്ലാത്തയിനം കാട്ടുപാമ്പ് ആണ് ഇതെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സന്നിധാനത്തിന്റെ പല ഭാഗങ്ങളിൽനിന്നു വിഷപ്പാമ്പുകളെ പിടികൂടാറുണ്ടെങ്കിലും പതിനെട്ടാം പടിക്കു സമീപത്തുനിന്നു പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണ്.

തീർഥാടനം തുടങ്ങിയശേഷം സന്നിധാനത്തുനിന്ന് ഇതുവരെ 33 പാമ്പുകളെ വനം വകുപ്പ് പിടികൂടി ഉൾവനത്തിൽ വിട്ടു. 5 അണലികളെയും 14 കാട്ടുപാമ്പുകളെയും ഉൾപ്പെടെയാണ് പിടികൂടിയത്. തീർഥാടന കാലം സുരക്ഷിതമാക്കുന്നതിന് വനം വകുപ്പ് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സന്നിധാനത്തെ വനം വകുപ്പ് സ്പെഷൽ ഓഫിസർ ലിതേഷ് ടി. പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് അമിതഭാരവും പ്രിൻ്റ് ഔട്ട് എടുക്കുന്നത് സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു…!! നോട്ടുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റഡി മെറ്റീരിയലുകള്‍ വാട്‌സാപ്പിൽ അയക്കരുത്…!! അധ്യാപകർക്ക് വിലക്കേര്‍പ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്…

തീർഥാടനത്തിനു മുന്നോടിയായി പരമ്പരാഗത പാതകളിൽ അപകടാവസ്ഥയിൽ ഉണ്ടായിരുന്ന മരച്ചില്ലകൾ മുറിച്ചു നീക്കി. കല്ലുകളും മറ്റു തടസ്സങ്ങളും നീക്കം ചെയ്ത് ശുചീകരിച്ചു. സന്നിധാനത്തു നിന്നു മാത്രം 93 പന്നികളെ പിടികൂടി ഉൾവനത്തിൽ വിട്ടു. അംഗീകൃത പാമ്പ് പിടുത്തക്കാരും എലിഫന്റ് സ്കോഡുകളും ഉൾപ്പെടെയുള്ള വനപാലകർ തീർഥാടകരുടെ സുരക്ഷ ഒരുക്കാൻ സജ്ജരാണ്. സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് പരമ്പരാഗത പാതകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

153 കോടി രൂപ അനുവദിച്ചു..!!! ഇത് കൂടാതെ വിമാനത്തില്‍ ഭക്ഷണം എത്തിച്ചതിൻ്റെ തുകയും എയര്‍ ലിഫ്റ്റിൻ്റെ പണവും അനുവദിച്ചു…!! ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ തുക വകയിരുത്തി…!! സംസ്ഥാനം സഹായം ആവശ്യപ്പെട്ടത് ഈ മാസം 13ന് മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍…!!

മറ്റു വഴികളിലൂടെ യാത്ര ചെയ്യുന്നത് അപകടസാധ്യതകൾ ഉണ്ടാക്കും. ആദിവാസി വിഭാഗത്തിലുള്ളവർ ഉൾപ്പെടുന്ന വനംവകുപ്പിന്റെ എക്കോ ഗാർഡുകളും തീർഥാടകർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ട്. പമ്പയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലുള്ള സ്പെഷൽ കൺട്രോൾ റൂമാണ് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ആഫ്രിക്കന്‍ സിംഹം, രണ്ട് ബ്രൗണ്‍ കരടികള്‍, യാക്കുകള്‍ ഉൾപ്പെടെ 72 പക്ഷി മൃഗാദികൾ…!!! കൂടാതെ എയർക്രാഫ്റ്റ് മിസൈലുകളും ഉപകരണങ്ങളും..!!!.. , യുക്രൈനെതിരേ യുദ്ധം ചെയ്യാൻ സൈനികരെ നൽകിയ ഉത്തര കൊറിയയ്ക്ക് റഷ്യയുടെ പ്രതിഫലം….

അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ..!!! ലോഗ് ബുക്ക് നഷ്ട്മായതിലൂടെ തർക്കം തുടങ്ങി…!! അമ്മുവിനെ ടൂർ കോ ഓർഡിനേറ്ററാക്കിയതും ഇഷ്ടപ്പെട്ടില്ല…!! പിന്നെ നിരന്തരം പരിഹാസവും മാനസിക പീഡനവും..!! അമ്മു സജീവിൻ്റെ മരണത്തെ കുറിച്ച് പൊലീസ്… മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു…

pathram desk 1:
Leave a Comment