അത് ഭൂഖണ്ഡാന്തര മിസൈൽ അല്ല..!!! ഓർഷനിക് മിസൈലിന് ശബ്ദത്തേക്കാൾ പത്തുമടങ് വേഗമുണ്ട്..!!! തടുക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് പുടിൻ..!!! ആവശ്യമെങ്കിൽ ആയുധം നൽകുന്നവരെയും ആക്രമിക്കും… കടുത്തഭാഷയിൽ റഷ്യൻ പ്രസിഡൻ്റ്…

മോസ്കോ: യുക്രൈനെ ആക്രമിച്ചത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഓർഷനിക് എന്ന് പേരുള്ള മിസൈലിന് ശബ്ദത്തേക്കാൾ പത്തുമടങ് വേഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിസൈലിനെ തടുക്കാൻ അമേരിക്കൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ആവില്ലെന്ന് പറഞ്ഞ പുടിൻ ആക്രമണം യുഎസിന്റെയും ബ്രിട്ടന്റെയും മിസൈൽ യുക്രൈൻ ഉപയോഗിച്ചതിനുള്ള മറുപടിയാണെന്നും അറിയിച്ചു. ആവശ്യമെങ്കിൽ ആയുധം നൽകുന്നവരെയും ആക്രമിക്കാൻ മടിക്കില്ലെന്നും പുടിൻ പറഞ്ഞു. അതേസമയം പുടിന്റെ അവകാശവാദം അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ സ്ഥിരീകരിച്ചു.

യുക്രൈനിലെ നിപ്രോയിലെ കെട്ടിടങ്ങൾക്കു നേരെയാണ് റഷ്യ മിസൈൽ ആക്രമണം നടത്തിയത്. നിപ്രോയിൽനിന്ന് 1000 കിലോമീറ്റർ അകലെ റഷ്യയിലെ അസ്ട്രാക്കൻ മേഖലയിൽനിന്നാണ് മിസൈൽ തൊടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധിപ്പേർക്ക് പരുക്കേറ്റിരുന്നു.

രാജ്യങ്ങളുടെ ചരിത്രത്തിലെ കറുത്ത ദിനമാണിത്…!! രാജ്യാന്തര ക്രിമിനൽ കോടതി മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുന്നു..!! സമ്മർദത്തിനു വഴങ്ങില്ലെന്നും ബെഞ്ചമിൻ നെതന്യാഹു.., ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം…

പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും യുക്രൈനെ സഹായിച്ചാൽ ആണവായുധം പ്രയോ​ഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ആണവായുധം വഹിക്കാവുന്ന മിസൈൽ തൊടുത്തത്. റഷ്യയുടെ ഈ നടപടി സംഘർഷത്തിന്റെ ഗതി മാറ്റുമോ എന്ന ആശങ്കയിലാണ് ലോകം.

ആഫ്രിക്കന്‍ സിംഹം, രണ്ട് ബ്രൗണ്‍ കരടികള്‍, യാക്കുകള്‍ ഉൾപ്പെടെ 72 പക്ഷി മൃഗാദികൾ…!!! കൂടാതെ എയർക്രാഫ്റ്റ് മിസൈലുകളും ഉപകരണങ്ങളും..!!!.. , യുക്രൈനെതിരേ യുദ്ധം ചെയ്യാൻ സൈനികരെ നൽകിയ ഉത്തര കൊറിയയ്ക്ക് റഷ്യയുടെ പ്രതിഫലം….

സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപം കൂറ്റൻ പാമ്പ്…!!! ഇതുവരെ പിടികൂടിയത് 33 പാമ്പുകളെ…!! സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് പരമ്പരാഗത പാതകൾ മാത്രം ഉപയോഗിക്കണമെന്ന് വനം വകുപ്പ്

pathram desk 1:
Related Post
Leave a Comment