യുക്രെയ്‌നിലെ യുദ്ധം കൂടുതൽ വഷളാക്കരുത്; യുദ്ധം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം; പുടിനെ ഫോണിൽ വിളിച്ച് ട്രംപ്

വാഷിങ്ടൺ: യുക്രെയ്‌നിലെ യുദ്ധം കൂടുതൽ വഷളാക്കരുതെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പുടിനുമായി ഫോണിൽ സംസാരിക്കെയാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ച ഫ്ലോറിഡയിലെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ നിന്നുള്ള ഫോൺ കോളിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ വിവിധ രാഷ്ട്രത്തലവന്മാരുമായി ട്രംപ് സംസാരിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതനാഹ്യുവും ഉൾപ്പടെ 70-ഓളം ലോകനേതാക്കളെ ട്രംപ് ഫോണിൽ ബന്ധപ്പെട്ടിരുന്നു.

മാത്രമല്ല, യൂറോപ്പിലെ യുഎസ് സൈനിക സാന്നിധ്യത്തെക്കുറിച്ച് ട്രംപ് പുടിനെ ഓർമ്മിപ്പിച്ചതായും ഉക്രെയ്നിലെ യുദ്ധം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള കൂടുതൽ ചർച്ചകളിൽ താൽപ്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. കൂടാതെ, സംഘർഷം അവസാനിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ട്രംപ് ഊന്നിപ്പറയുകയും ഈ വിഷയത്തിൽ മോസ്കോയുമായി ഭാവി ചർച്ചകളിൽ ഏർപ്പെടാനുള്ള സന്നദ്ധത സൂചിപ്പിക്കുകയും ചെയ്തു.

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്നത് ട്രംപിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇതിനിടെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടി ഒരുങ്ങുകയാണെന്നുൾപ്പെടെ വാർത്തകളും പുറത്തുവന്നിരുന്നു. യുക്രെയ്‌നിലെ യുദ്ധം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഭാവി ചർച്ചകളിൽ ട്രംപ് താത്പര്യം പ്രകടിപ്പിച്ചതോടെ യൂറോപ്പിൽ സമാധാനം ഉറപ്പാക്കുന്നതിൽ ഊന്നൽ നൽകുകയാണ് ട്രംപിന്റെ പ്രാഥമിക ലക്ഷ്യമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമായി ട്രംപ് ബുധനാഴ്ച നടത്തിയ കോളിൻ്റെ ചുവടുപിടിച്ചാണ് പുടിനുമായിള്ള സംഭാഷണം നടന്നത്. ജനുവരി 20 ന് ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് മുമ്പ് ഉക്രെയ്‌നിന് കഴിയുന്നത്ര സഹായം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ട്രംപ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7