റാം ചരൺ- ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ ടീസർ പുറത്ത്

റാം ചരൺ നായകനായ ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ ടീസർ ലഖ്നൌവിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പുറത്തിറക്കി. രാം ചരണിൻ്റെ സ്വാഗ്, സ്റ്റൈൽ, എന്നിവയുടെ സമൃദ്ധമായ ഒരു നേർക്കാഴ്ചയാണ് ടീസർ നൽകുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളും ആകർഷകമായ കഥയും ‘ഗെയിം ചേഞ്ചറിനെ’ ഒരുതരം ഇവന്റ് ഫിലിമാക്കി മാറ്റുന്നു. ശക്തനായ ഒരു ബ്യൂറോക്രാറ്റിൻ്റെയും (ഐഎഎസ് ഓഫീസർ), സമൂഹത്തിനായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ഉത്സാഹിയായ മനുഷ്യൻ്റെയും രൂപത്തിൽ ഇരട്ട വേഷങ്ങളിൽ റാം ചരണിനെ സ്ഥാപിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ടീസർ.

ഒരു മിനിറ്റ് 30 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ, ചിത്രത്തിന്റെ കഥ പശ്‌ചാത്തലത്തിലേക്കും റാം ചരൺ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലേക്കും പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്നുണ്ട്. അസാധാരണവും അസാമാന്യവുമായ സിനിമാനുഭവങ്ങൾ സൃഷ്ടിക്കുന്നതിൽ വിദഗ്ദനായ ശങ്കർ, രാം ചരണിനെ അദ്ദേഹത്തിന്റെ പ്രതിച്ഛായയും താരപദവിയും പുനർനിർവചിക്കുന്ന ഒരു വേഷത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. റാം ചരൺ അവതരിപ്പിക്കുന്ന ഇരട്ട കഥാപാത്രങ്ങളുടെ പശ്ചാത്തലവും പ്രകടന തീവ്രതയും ഒരേ സമയം ഈ വമ്പൻ ആക്ഷൻ ചിത്രത്തിൽ വൈകാരികമായ ആഴവുമുള്ള കഥയും ആരാധകർക്ക് ആഘോഷിക്കാനുള്ള നിമിഷങ്ങളും ഉണ്ടാകുമെന്ന് കാണിച്ചു തരുന്നു.
കലിപ്പ് തീര്‍ത്ത് സഞ്ജുവും മാര്‍ക്കോ യാന്‍സനും; ട്വന്റി20 മത്സരത്തിനിടെ സഞ്ജു സാംസണും മാര്‍ക്കോ യാന്‍സനും തമ്മില്‍ വാക്‌പോര്, ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറല്‍

കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2025 ജനുവരി 10ന് തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. രാം ചരണിൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ ഗെയിം ചേഞ്ചറിന്റെ ഉത്തരേന്ത്യൻ വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് എ. എ ഫിലിംസ് നേടിയത്.

രചന- സു. വെങ്കടേശൻ, വിവേക്, കഥ-കാർത്തിക് സുബ്ബരാജ്, സഹനിർമ്മാതാവ്- ഹർഷിത്, ഛായാഗ്രഹണം- എസ്. തിരുനാവുക്കരസു, സംഗീതം- എസ്. തമൻ, എഡിറ്റർ – ഷമീർ മുഹമ്മദ്, ആന്റണി റൂബൻ, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കലാസംവിധായകൻ- അവിനാഷ് കൊല്ല, ആക്ഷൻ കൊറിയോഗ്രാഫർ- അൻമ്പറിവ്, നൃത്തസംവിധായകർ- പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്കോ മാർട്ടിസ്, ജോണി, സാൻഡി, ഗാനരചയിതാക്കൾ- രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസർല ശ്യാം, ബാനർ- ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്, പിആർഒ- ശബരി.

pathram desk 1:
Related Post
Leave a Comment