വക വെക്കാതെ സതീശൻ – ഷാഫി പറമ്പിൽ പക്ഷം ..!!! എതിർപ്പുമായി ചെന്നിത്തലയും ശശി തരൂരും… !! നേതൃത്വത്തിൽ പല തലകളും ഉരുളും…!!

പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയത് കനത്ത തിരിച്ചടിയായെന്ന് കേന്ദ്ര-സംസ്ഥാന നേതൃത്വം. കനത്ത ഗ്രൂപ്പിസവും ഉൾപ്പോരും വിനയായതായും നേതൃത്വം വിലയിരുത്തുന്നു. ഐ ഗ്രൂപ്പ് നേതാക്കൾ കൂട്ടത്തോടെയും വലിയ വിഭാഗം എ ഗ്രൂപ്പ് നേതാക്കളും പാലക്കാട്ടെ പ്രചാരണ പ്രവർത്തനങ്ങൾ ബഹിഷ്‌ക്കരിച്ചതും തിരിച്ചടിയായി. നേതാക്കളും പ്രവർത്തകരും ഒന്നിന് പുറകെ ഒന്നായി പാർട്ടി വിട്ടുപോകുന്നതും സതീശൻ -ഷാഫി പക്ഷത്തെ ശരിക്കും വെട്ടിലാക്കി.

ജി കാർത്തികേയന്റെ നിര്യാണത്തെതുടർന്ന് അരുവിക്കരയിൽ ശബരിനാഥനെ സ്ഥാനാർഥിയാക്കിയപ്പോൾ ആശ്രിത നിയമനം എന്ന് പരിഹസിച്ച അതേ ഷാഫിയും സതീശനുമാണ് രാഹുലിനെ പാലക്കാട്ട് നോമിനി സ്ഥാനാർഥിയാക്കിയതെന്ന് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തുറന്നടിക്കുന്നു. തിരുവനന്തപുരത്ത് വെച്ച് വി ഡി സതീശൻ ശബരിനാഥിനെ ഡയിങ് ഹാർനെസ് എന്നുവരെ പരിഹസിച്ചു. അതേ സതീശൻ തന്നെയാണ് ഷാഫി പറമ്പിലുമായി ചേർന്ന് തികച്ചും ഏകാധിപത്യപരമായി രാഹുലിനെ നോമിനിയാക്കി കെട്ടിയിറക്കിയത്. ഇത് മാത്രമല്ല, അന്തരിച്ച മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരനെയും അദ്ദേഹത്തിന്റെ പത്നി കല്യാണിക്കുട്ടിയമ്മയെയും സതീശനും രാഹുലും അധിക്ഷേപിച്ചു.

കെ മുരളീധരന്റെയും പദ്മജ വേണുഗോപാലിന്റെയും പിതൃത്വത്തെയും ആക്ഷേപിച്ചു. ഉമ്മൻ ചാണ്ടിയെ ആദ്യമായി കാട്ടുകള്ളൻ എന്ന് പരസ്യമായി വിളിച്ച് അപമാനിച്ചത് വി ഡി സതീശൻ ആയിരുന്നു. ഇതിലൊക്കെ സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ഒന്നടങ്കം കടുത്ത അമർഷമുണ്ട്. ഇതിനുപുറമെയാണ് പാലക്കാട്ടെ വിവാഹവേദിയിൽ വെച്ച് ഷാഫിയും രാഹുലും ചേർന്ന് എൽ ഡി എഫ് സ്ഥാനാർഥി ഡോ. പി സരിനെയും അധിക്ഷേപിച്ചത്. സാമാന്യ മര്യാദയുടെ കണിക തൊട്ടുതീണ്ടാത്ത നടപടിയാണ് ഷാഫിയും രാഹുലും കാട്ടിയതെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ തുറന്നടിക്കുന്നു.

മുതിർന്ന നേതാക്കളായ രമേശ്‌ ചെന്നിത്തലയും ശശി തരൂർ എംപിയും ഇരുവർക്കുമേതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു. രാഷ്ട്രീയത്തിൽ മാന്യത എന്നൊന്നുണ്ട് എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഒന്ന് ഹസ്തദാനം ചെയ്യുന്നത് കൊണ്ട് എന്താണ് കുഴപ്പം എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം.

കെ കരുണാകരനെയും ശബരിനാഥിനെയും ആക്ഷേപിച്ചവർ തന്നെ സ്വന്തം നേട്ടത്തിനായി നിലപാട് മാറ്റുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ഐ ഗ്രൂപ്പ് നേതാക്കൾ പറയുന്നു. രാഹുലിനെ നോമിനി സ്ഥാനാർഥിയാക്കി കെട്ടിയിറക്കിയതിൽ പ്രതിഷേധിച്ച് സാധാരണ പ്രവർത്തകർ പ്രചാരണ രംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്. പ്രാദേശിക വികാരം കണക്കിലെടുക്കാതെ സ്വന്തം പെട്ടി തൂക്കുന്നവരെ സ്ഥാനാർഥിയാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് നേതാക്കളും പ്രവർത്തകരും ഒരു പോലെ തുറന്നടിക്കുന്നു.

ബൈക്ക് ഓടിച്ച് റീൽസുകളിൽ താരമായ വനിതാ എസ്ഐ..!! ഒടുവിൽ മരണം ബൈക്കപകടത്തിൽ… പ്രതിയെ പിടികൂടാൻ ബൈക്കിൽ ചേസ് ചെയ്ത 2 വനിതാ പൊലീസുകാർക്ക് കാറിടിച്ച് ദാരുണാന്ത്യം

കോൺഗ്രസിനെ കൊലയ്ക്ക് കൊടുക്കുകയാണ് സതീശൻ -ഷാഫി പക്ഷം എന്നാണ് പ്രവർത്തകർ പറയുന്നത്. ഇത്തരം കൈവിട്ട കളികൾ കാരണം കൂടുതൽ പേർ പാർട്ടി വിടുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കേവലം സ്ഥാനത്തിന്റെ മാത്രം പ്രശ്നം അല്ലെന്നും കോൺഗ്രസിനെ തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് സതീശൻ – ഷാഫി സംഘത്തിന്റെതെന്നും നേതാക്കൾ പറയുന്നു. ഇതാണ് വലിയ കലാപത്തിലേക്കും പൊട്ടിത്തെറിയിലേക്കും വഴി വെച്ചത്.
മാത്രമല്ല, വികസന കാര്യങ്ങൾ പറഞ്ഞ് പാലക്കാട്ട് വോട്ട് പിടിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നു. നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് പോലും ടോയ്ലറ്റ് സംവിധാനം ഏർപ്പെടുത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കേരളത്തിൽ കംഫർട്ട് സ്റ്റേഷൻ ഇല്ലാത്ത ഏക പട്ടണം പാലക്കാടാണെന്നും ഇതെല്ലാം ആളുകൾ ചോദിക്കുമ്പോൾ മറുപടി പറയാൻ പോലും പറ്റുന്നില്ലെന്നും നേതാക്കൾ പറയുന്നു.

കയ്യിലുള്ള സീറ്റായ പാലക്കാട്‌ കൂടി തോൽക്കുന്നതോടെ കേരളത്തിൽ നേതൃമാറ്റത്തിലേക്ക് ഹൈക്കമാന്റിന് പോകേണ്ടി വരും. നേതൃത്വത്തിൽ പല തലകളും ഉരുളും എന്ന വിലയിരുത്തലിലാണ് എ ഐ ഗ്രൂപ്പ് നേതാക്കൾ. ഇനിയും സതീശന്റെ ആട്ടും തുപ്പും ധാർഷ്ട്യവും സഹിച്ച് മുന്നോട് പോകാനാകില്ല എന്ന് ഐ ഗ്രൂപ്പ് നേതാക്കളും വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ കോൺഗ്രസിലെ അടിത്തട്ടിലെയും സാധാരണ അനുഭാവികളുടെയും വോട്ടുകൾ സി പി എമ്മിലേക്ക് വരും. കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും കൂടുതൽ പ്രവർത്തകർ സിപിഎമ്മിലേക്ക് വരുന്നത് പോലെ. അതിന്റെ തെളിവാകും വരും ദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസ് വിടുമെന്ന നേതാക്കളുടെ വാക്കുകൾ. എന്തായാലും പാലക്കാട്‌ ഉയർത്തിവിട്ട നോമിനി രാഷ്ട്രീയം കോൺഗ്രസിന്റെയും വി ഡി സതീശൻ ഷാഫി പക്ഷത്തിന്റെയും അടിവേര് മാന്തുമെന്നുറപ്പ്.

നാണക്കേടാണ്, മൊഴി കൊടുക്കരുതെന്ന് അച്ഛൻ, ഇത് ഒൻപതുകാ​രിയുടെ പോരാട്ട വിജയം; പീഡനക്കേസിൽ മുത്തശ്ശിയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം; പീഡനം സഹോദരിയുടെ മുന്നിൽ

കേരളത്തിന് 10 വന്ദേ മെട്രോ ട്രെയിനുകൾ..!! ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകൾ..!! ടൂറിസം രം​ഗത്ത് വൻകുതിപ്പിന് കരുത്താകും

 

 

pathram desk 2:
Related Post
Leave a Comment