ഇനി മുതൽ പ്രിന്റഡ് ഡ്രൈവിങ് ലൈസൻസില്ല; പരിശോധനാ സമയത്ത് ഡിജി ലൈസന്‍സ് മതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നിലവിൽ വന്നു. പുതുതായി ലൈന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഇനി മുതൽ പ്രിന്‍റ് ഡ്രൈവിങ് ലൈസൻസ് നൽകില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ച് കഴിഞ്ഞാൽ വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഡൗണ്‍ലോഡ് യുവര്‍ ഡിജിറ്റല്‍ ലൈസന്‍സ് എന്ന ഡിവൈഡിഎല്‍ പദ്ധതിയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കിയിരിക്കുന്നത്.

ഇത്തരത്തിൽ വെബ് സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ലൈസന്‍സ് ഡിജി ലോക്കര്‍, എം പരിവാഹൻ എന്നീ മൊബൈൽ ആപ്പുകളിൽ സൂക്ഷിക്കാം. പരിശോധനാ സമയത്ത് ഡിജി ലൈസന്‍സ് കാണിച്ചാല്‍ മതി. ആവശ്യമുള്ളവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യുന്ന ലൈസന്‍സ് പ്രിന്‍റ് ചെയ്ത് സൂക്ഷിക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7