പാലത്തിൽ നിന്ന് മാതാപിതാക്കൾ വലിച്ചെറിഞ്ഞു, മൃ​ഗങ്ങൾ കടിച്ചുപറിച്ചു; ദേഹം മുഴുവൻ 50 മുറിവുകൾ; പക്ഷെ മരിക്കാൻ അവനു മനസില്ല; കൃഷ്ണയുടെ അതിജീവനം

ഹമീർപൂർ: കൃഷ്ണയുടെ അതിജീവനം തുടങ്ങുന്നത് ജനിച്ച് ഏഴാം ദിവസം മുതൽ. മാതാപിതാക്കൾ കൊല്ലാനായി പാലത്തിൽ നിന്ന് വലിച്ചറിഞ്ഞ നവജാത ശിശുവിനെ മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ആ​ഗസ്റ്റിൽ ഉത്തർപ്രദേശിലെ ഹമീർപൂരിലാണ് ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ മാതാപിതാക്കൾ ശ്രമിച്ചത്. മരത്തിൽ കുടുങ്ങിയ കുഞ്ഞിനെ കണ്ടെത്തുമ്പോൾ മുതുകിൽ മൃഗങ്ങളുടെ കടി ഉൾപ്പെടെ 50 ഓളം മുറിവുകളുണ്ടായിരുന്നു.

ദേഹമാസകലം മുറിവുമായി കുഞ്ഞിനെ കാൺപൂരിലെ ആശുപത്രിയിലേക്കെത്തിക്കുമ്പോൾ രക്ഷപ്പെടുമോയെന്ന് ഡോക്ടർമാർക്ക് ഉറപ്പുണ്ടായിരുന്നില്ല. ഒരു കണ്ണ് തുറക്കാൻപോലും സാധിക്കാത്ത നിലയിലായിരുന്നു. എന്നാൽ അവൻ അവയെല്ലാം തരണം ചെയ്ത് പൂർണ ആരോ​ഗ്യവാനായി ആശുപത്രി വിട്ടു. 26-ന് ജന്മാഷ്ടമി ദിനത്തിൽ കണ്ടെത്തിയതിനാലാണ് കുട്ടിക്ക് കൃഷ്ണനെന്ന് പേരിട്ടത്. കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞ് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ആശുപത്രി വിട്ടത്.

കുഞ്ഞ് വേദന കൊണ്ട് കരയുമ്പോൾ നഴ്‌സുമാർ ദൂരെ നിന്ന് താരാട്ടുപാട്ട് പാടുമായിരുന്നു. എന്നാൽ ദേഹമാസകലമുള്ള മുറിവുകൾ കാരണം കുഞ്ഞിനെ എടുക്കുവാൻ സാധിക്കില്ലായിരുന്നുവെന്നും ഡോക്ടർ സഞ്ജയ് കല പറഞ്ഞു. കുട്ടിയുടെ ചികിത്സയ്ക്ക് ഏകദേശം രണ്ട് മാസമെടുത്തു, ഒക്ടോബർ 24 ന് പോലീസിനും ശിശുക്ഷേമ സമിതി അംഗങ്ങൾക്കും കുഞ്ഞിനെ കൈമാറിയതായും ഡോക്ടർ കല പറഞ്ഞു.

രണ്ടു മാസത്തിനുള്ളിൽ ഞങ്ങൾ അവനുമായി വളരെ അടുപ്പമുള്ളപ്പോൾ, അവൻ്റെ മാതാപിതാക്കൾ അവനെ എങ്ങനെ ഒരു പാലത്തിൽ നിന്ന് എറിയുമെന്ന് ഞാൻ അത്ഭുതപ്പെടുന്നു. അവർക്ക് അവനെ ആവശ്യമില്ലെങ്കിൽ പോലും അവർക്ക് അവനെ ആശുപത്രിയിലോ, ക്ഷേത്രത്തിൻ്റെയോ, പള്ളിയുടെയോ മുമ്പിൽ ഉപേക്ഷിക്കാമായിരുന്നെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Articles

Comments

Advertismentspot_img

Most Popular

445428397