10 രൂപ മുതല്‍ സ്വർണം വാങ്ങാം…! എവിടെയിരുന്നും ഏത് സമയത്തും ശുദ്ധമായ സ്വര്‍ണം വാങ്ങാന്‍ അവസരം… !! ജിയോ ഫിനാന്‍സ് ആപ്പിലൂടെ സ്മാര്‍ട് ഗോള്‍ഡില്‍ നിക്ഷേപിക്കാം…

ഉത്സവ സീസണ്‍ ആനന്ദകരവും നിക്ഷേപസൗഹൃദവുമാക്കാന്‍ അവസരമൊരുക്കി ജിയോഫിനാന്‍സ് ആപ്പ്. ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അവസരമൊരുക്കുകയാണ് ജിയോഫിനാന്‍സ് ആപ്പ്. ജിയോഫിനാന്‍സ് ആപ്പിലൂടെ സ്മാര്‍ട് ഗോള്‍ഡില്‍ നിക്ഷേപിച്ച് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

സ്വര്‍ണം വാങ്ങാന്‍ പൂര്‍ണമായും ഡിജിറ്റലായി, സുരക്ഷിതവും തടസമില്ലാത്തതുമായ അവസരമൊരുക്കുകയാണ് സ്മാര്‍ട്‌ഗോള്‍ഡ്. ഈ നിക്ഷേപം കാശായും ഗോള്‍ഡ് കോയിനായും സ്വര്‍ണാഭരണങ്ങളായും എക്‌സ്‌ചേഞ്ച് ചെയ്യുകയുമാകാം. ഏത് സമയത്തും എവിടെയിരുന്നും ഡിജിറ്റലായി സ്വര്‍ണം വാങ്ങാമെന്നതാണ് ജിയോഫിനാന്‍സിന്റെ സ്മാര്‍ട്‌ഗോള്‍ഡ് പദ്ധതിയുടെ സവിശേഷത. 10 രൂപ മുതല്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താം. അതിനാല്‍ സാധാരണക്കാര്‍ക്കും മികച്ച നിക്ഷേപ അവസരമാണ് തുറക്കുന്നത്.

രൂപയുടെയോ ഗ്രാമിന്റെയോ ഡിനോമിനേഷനില്‍ സ്മാര്‍ട്‌ഗോള്‍ഡ് വാങ്ങാമെന്ന ഓപ്ഷനും ജിയോഫിനാന്‍സ് ലഭ്യമാക്കുന്നു. ആപ്പില്‍ നിന്ന് നേരിട്ട് ഗോള്‍ഡ് കോയിന്‍ വാങ്ങാനുള്ള അവസരവുമുണ്ട്. അത് വീട്ടുപടിക്കല്‍ ഡെലിവര്‍ ചെയ്യും ജിയോഫിനാന്‍സ് ആപ്പ്.

ധന്‍തേരസിന്റെ സവിശേഷ വേളയില്‍ വലിയ ക്യൂ നിന്ന് സ്വര്‍ണം വാങ്ങേണ്ട ബുദ്ധിമുട്ട് ഉപഭോക്താക്കള്‍ക്ക് ജിയോഫിനാന്‍സിലൂടെ വരില്ല. മാത്രമല്ല സുരക്ഷിതമായി, എവിടെ സൂക്ഷിക്കുമെന്ന തലവേദനയൊന്നും ഇല്ലാതെ തന്നെ ഈ ഉല്‍സവ വേളയില്‍ സ്വര്‍ണം വാങ്ങാനുള്ള അവസരമാണ് സ്മാര്‍ട് ഗോള്‍ഡ് ഒരുക്കുന്നത്. നിങ്ങളുടെ ആവശ്യാനുസരണം മാത്രം അത് ഡിജിറ്റല്‍ രൂപത്തില്‍ നിന്ന് മാറ്റിയാല്‍ മതി. സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ച് തലവേദന പിടിക്കേണ്ട അവസ്ഥയില്ല.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട് ഗോള്‍ഡ് കാഷ് ആയും യഥാര്‍ത്ഥ സ്വര്‍ണമായും എപ്പോള്‍ വേണമെങ്കിലും റെഡീം ചെയ്യാം. .5 ഗ്രാമിന് മുകളില്‍ യൂണിറ്റ് എത്തിയാല്‍ മാത്രമേ സ്വര്‍ണമായി (ഫിസിക്കല്‍ ഗോള്‍ഡ്) നിങ്ങളുടെ കൈയിലേക്ക് ഈ യൂണിറ്റുകള്‍ ലഭിക്കൂ. .5 ഗ്രാം, 1 ഗ്രാം, 2 ഗ്രാം, 5 ഗ്രാം, 10 ഗ്രാം ഡിനോമിനേഷനുകളില്‍ എല്ലാം ഇത് ലഭ്യമാണ്.

ഒറ്റദിവസം ഇത്രയധികം ജനങ്ങൾ കൊല്ലപ്പെടുന്നത് ആദ്യം..!!! ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; വടക്കൻ ഗാസയിലും ഏറ്റുമുട്ടൽ…

ഒട്ടും കൂസലില്ലാത്ത ഭാവം…!!! എഡിഎം ജീവനൊടുക്കിയ ക്വാർട്ടേഴ്സിൽനിന്നു വെറും 200 മീറ്റർ അകലെയുള്ള ജയിൽ മുറിയിൽ ദിവ്യ…!! ജയിലിൽ ഒട്ടേറെ ചടങ്ങുകളിൽ പങ്കെടുത്തിരുന്ന ദിവ്യ ഇന്നലെ അവിടെയെത്തിയത് റിമാൻഡ് തടവുകാരിയായി

pathram desk 2:
Related Post
Leave a Comment