ഒറ്റദിവസം ഇത്രയധികം ജനങ്ങൾ കൊല്ലപ്പെടുന്നത് ആദ്യം..!!! ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; വടക്കൻ ഗാസയിലും ഏറ്റുമുട്ടൽ…

ജറുസലേം: തെക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന് അധികൃതർ അറിയിച്ചു. നേരത്തെ കിഴക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം ലബനനിൽ ഒറ്റദിവസം ഇത്രയധികം ജനങ്ങൾ കൊല്ലപ്പെടുന്നത് ആദ്യമാണ്.

വടക്കൻ ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെട്ടെന്നും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. തെക്കൻ ലബനനിൽ നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികൻ മരിച്ചതായും സൈന്യം അറിയിച്ചു. ഇതോടെ 2023 ഒക്ടോബർ മുതൽ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ ആകെ എണ്ണം 777 ആയി.

അതേസമയം ഹിസ്ബുല്ലയുടെ പുതിയ തലവനായി നയിം ഖാസിമിനെ തെരഞ്ഞെടുത്തു. ഹസൻ നസ്റല്ല ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്. 1991 മുതൽ 33 വർ‌ഷമായി ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം.

ഹിസ്ബുല്ലയുടെ വക്താവ് കൂടിയാണ് നയിം ഖാസിം. ഇസ്രയേലുമായുള്ള സംഘർഷങ്ങൾക്കിടെ അദ്ദേഹം പലപ്പോഴും വിദേശ മാധ്യമങ്ങളുടെ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമായിരുന്നു. ഹസൻ നസ്റല്ലയുടെ കൊലപാതകത്തിനു ശേഷം ടെലിവിഷൻ പരാമർശങ്ങൾ നടത്തിയ ഹിസ്ബുല്ലയുടെ ഉന്നത നേതൃത്വത്തിലെ ആദ്യത്തെ അംഗമായിരുന്നു അദ്ദേഹം.

1953ൽ ബെയ്‌റൂട്ടിലാണ് നയിം ഖാസിം ജനിച്ചത്. 1982ൽ ഇസ്രയേൽ ലബനനെ ആക്രമിച്ചതിനു ശേഷമാണ് ഹിസ്ബുല്ല രൂപീകരിക്കുന്നത്. സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു ഖാസിം. 1992ൽ മുതൽ ഹിസ്ബുല്ലയുടെ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറൽ കോർഡിനേറ്ററും നയിം ഖാസിം ആയിരുന്നു. വെളുത്ത തലപ്പാവാണ് നയിം ഖാസിം ധരിക്കുന്നത്. അദ്ദേഹത്തിന്റെ മുൻഗാമികളായ നസ്റല്ലയും സഫീദ്ദീനും കറുത്ത തലപ്പാവാണ് ധരിച്ചിരുന്നത്.

 

ഒട്ടും കൂസലില്ലാത്ത ഭാവം…!!! എഡിഎം ജീവനൊടുക്കിയ ക്വാർട്ടേഴ്സിൽനിന്നു വെറും 200 മീറ്റർ അകലെയുള്ള ജയിൽ മുറിയിൽ ദിവ്യ…!! ജയിലിൽ ഒട്ടേറെ ചടങ്ങുകളിൽ പങ്കെടുത്തിരുന്ന ദിവ്യ ഇന്നലെ അവിടെയെത്തിയത് റിമാൻഡ് തടവുകാരിയായി

സംഭവദിവസം രാവിലെ മറ്റൊരു പരിപാടിയില്‍വെച്ച് ദിവ്യയുമായി സംസാരിച്ചതായി കലക്ടറുടെ മൊഴി..!! തെറ്റുപറ്റിയെന്ന് നവീന്‍ ബാബു ചേംബറിലെത്തി പറഞ്ഞു..!! ഇത് കൈക്കൂലി വാങ്ങിയെന്ന കുറ്റസമ്മതമായി കണക്കാനാകില്ലെന്ന് കോടതി..!!! അഴിമതിക്കെതിരായ പോരാട്ടമെന്ന വ്യാജേന പരേതനെ അപമാനിക്കാൻ പാടില്ലായിരുന്നു…

pathram desk 1:
Related Post
Leave a Comment